ന്യൂഡൽഹി: അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കം വേഗത്തിലാക്കാൻ കൂടുതൽ ശ്രമിക് സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ മന്ത്രാലയവുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചു.
കാൽനടയായി സ്വദേശത്തേക്ക് പുറപ്പെട്ടവർ മഹാരാഷ്‌ട്രയിലെ ഔറംഗബാദിൽ ട്രെയിനിടിച്ച് മരിച്ച സാഹചര്യത്തിലാണിത്.
ശ്രമിക് ട്രെയിനുകളും ബസ് സർവീസുകളും ഉപയോഗപ്പെടുത്താൻ തൊഴിലാളികളെ പ്രേരിപ്പിക്കണമെന്നും റോഡിലൂടെയും റെയിൽവേ ട്രാക്കിലൂടെയും തൊഴിലാളികൾ യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണമെന്നും കത്തിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |