തൃശൂർ : ദേശീയ ഡെങ്കിപ്പനി ദിനാചരണങ്ങൾ നടക്കുന്നതിനിടെ ഡെങ്കിപ്പനി പടരുന്നത് തടയാനുള്ള ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. ഈഡിസ് വിഭാഗത്തിൽപെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഭൂരിഭാഗം കേസുകളും മഴക്കാലം തുടങ്ങി ജൂൺ മാസത്തിന് ശേഷമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൊവിഡ് മഹാമാരി വിതയ്ക്കുന്ന ദുരിതത്തിന് പിന്നാലെ ഡെങ്കി കൂടി പടർന്ന് പിടിക്കാൻ സാദ്ധ്യതയേറെയെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്.
കഴിഞ്ഞ വർഷം 14 ജീവനുകൾ ഡെങ്കിപ്പനിയിയിലൂടെ നഷ്ടപ്പെട്ടപ്പോൾ 4,651 പേർക്ക് രോഗം പിടിപ്പെട്ടു. സംസ്ഥാനത്ത് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പേർക്ക് ഡെങ്കിപ്പനി ബാധിച്ചതും മരിച്ചതും തലസ്ഥാനമായ തിരുവനന്തപുരത്താണ്. ഇവിടെ 1100 പേർക്ക് രോഗം പിടിപ്പെട്ടപ്പോൾ നാലുപേർ മരിച്ചു. കൊല്ലം, ഇടുക്കി ജില്ലകളിൽ മൂന്നു പേർ വീതവും കോഴിക്കോട് രണ്ടും പേർ മരിച്ചു.
ഇത്തവണയും ഏറ്റവും കൂടുതൽ രോഗബാധിതർ തിരുവനന്തപുരത്താണ് ( 4,02 പേർ). സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത് 8,98 കേസാണ്. ഇതിനോടകം രണ്ട് പേർ മരിച്ചു. ഇതിനു പുറമേ എറണാകുളം, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലും കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്..
കഴിഞ്ഞ വർഷം
തിരുവനന്തനപുരം 1100
കൊല്ലം 696
പത്തനംത്തിട്ട 228
ഇടുക്കി 87
കോട്ടയം 166
ആലപ്പുഴ 355
എറണാകുളം 431
തൃശൂർ 113
പാലക്കാട് 78
മലപ്പുറം 361
കോഴിക്കോട് 405
വയനാട് 177
കണ്ണൂർ 212
കാസർകോട് 242
മരണം 14
ജനുവരി മുതൽ ഇതുവരെ കേസുകൾ 898
മരണം 2
ആശുപത്രികൾ സജ്ജം
ആശുപത്രികളിൽ ഡെങ്കിപ്പനി ചികിത്സയ്ക്ക് ആവശ്യമായ സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. ഫേസ്ബുക്ക്, വാട്‌സ് ആപ് തുടങ്ങിയവ ഓൺലൈൻ മാധ്യമങ്ങൾ വഴിയാണ് അവബോധം സൃഷ്ടിക്കുന്നത്.
രോഗ ലക്ഷണങ്ങൾ
പെട്ടെന്നുള്ള കഠിനമായ പനി
അസഹ്യമായ തലവേദന
നേത്രഗോളങ്ങളുടെ പിന്നിലെ വേദന
സന്ധികളിലും മാംസപേശികളിലും വേദന
വിശപ്പില്ലായ്മ
രുചിയില്ലായ്മ
മനംപുരട്ടൽ, ഛർദി.
രോഗവ്യാപനം തടയാൻ
കൊതുക് മുട്ടയിടാവുന്ന ചെറിയ വെള്ളക്കെട്ടുകൾ ഒഴിവാക്കുക
കൊതുകുവല ഉപയോഗിക്കുക
പ്‌ളാസ്റ്റിക് പാത്രങ്ങൾ, ടിന്നുകൾ, ചിരട്ടകൾ തുടങ്ങിയവയിലും മരപ്പൊത്തുകളിലും പാത്രക്കഷണങ്ങളിലും മറ്റും കെട്ടിനിൽക്കുന്ന വെള്ളം നശിപ്പിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |