കാഞ്ഞങ്ങാട്: താമസസ്ഥലത്ത് കുടുങ്ങിയ 30 അന്യസംസ്ഥാന തൊഴിലാളികളെ ജില്ലാ യുവജനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ നാട്ടിലേക്ക് യാത്രയാക്കി. പശ്ചിമ ബംഗാൾ സ്വദേശികളായ 30 തൊഴിലാളികളാണ് ബേക്കലിലെ താമസസ്ഥലത്ത് കുടുങ്ങിയത്.
നാട്ടിലെത്താൻ വഴിയൊരുക്കണമെന്ന് ആവശ്യപ്പെട്ട് ഈ തൊഴിലാളികൾ യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രവുമായി ബന്ധപ്പെടുകയായിരുന്നു. ജില്ല യൂത്ത് കോ-ഓർഡിനേറ്റർ എ.വി. ശിവപ്രസാദിന്റെ നേതൃത്വത്തിൽ ഇവർക്കുവേണ്ടി സർക്കാരിൽ നിന്നും യാത്രാ പാസിനായി അപേക്ഷ നൽകി. യാത്രാ പാസ് ലഭിച്ചതിനെത്തുടർന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ഗൗരിയുടെ നേതൃത്വത്തിൽ പെരിയ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിന്ന് മെഡിക്കൽ പരിശോധനയും പൂർത്തിയാക്കിയാണ് സംഘം നാട്ടിലേക്ക് യാത്ര തിരിച്ചത്. ബംഗാളിലേക്ക് എത്താനായി ബേക്കൽ സിനാൻ ട്രാവൽസിന്റെ ബസും ഏർപ്പാടാക്കി നൽകിയിരുന്നു.
ഷരീഫ് , നിധിൻ എന്നിവർ സാരഥികളായാണ് തൊഴിലാളികൾ പശ്ചിമബംഗാളിലേക്ക് പുറപ്പെട്ടത്. ഭക്ഷണസാധനങ്ങളും വെള്ളവും യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ബസിൽ ഒരുക്കിവെച്ചിട്ടുണ്ട്. പെരിയ സി. എച്ച് .സി ക്ക് മുന്നിൽ ബസ് യാത്ര എ .വി. ശിവപ്രസാദ് ഫ്ളാഗ് ഓഫ് ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ.ഡി. ലത, നഴ്സ് സുമലത എന്നിവർ പങ്കെടുത്തു.
പശ്ചിമബംഗാളിലേക്ക് പുറപ്പെട്ട അന്യസംസ്ഥാന തൊഴിലാളികളുമായുള്ള ബസ് യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ എ.വി ശിവപ്രസാദ് ഫ്ളാഗ് ഓഫ് ചെയ്യുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |