കൊച്ചി: കൊവിഡ് പ്രതിസന്ധിയെ തുടർന്ന്, ആഗോളതലത്തിൽ ഡിമാൻഡ് ഇടിഞ്ഞതോടെ ഇന്ത്യയിൽ നിന്നുള്ള ജെംസ് ആൻഡ് ജുവലറി കയറ്റുമതി മാർച്ചിൽ 38.81 ശതമാനം കുറഞ്ഞു. 13,744.60 കോടി രൂപയുടെ വരുമാനമാണ് മാർച്ചിൽ ലഭിച്ചത്. 2019 മാർച്ചിലെ 22,463.17 കോടി രൂപയേക്കാൾ 8,718.57 കോടി രൂപ കുറവ്. 2019-20 വർഷത്തെ മൊത്തം വരുമാനം 8.91 ശതമാനം കുറഞ്ഞ് 2.51 ലക്ഷം കോടി രൂപയിലെത്തിയെന്ന് ജെംസ് ആൻഡ് ജുവലറി എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിൽ വ്യക്തമാക്കി. 2018-19ൽ വരുമാനം 2.75 ലക്ഷം കോടി രൂപയായിരുന്നു
മായുന്ന തിളക്കം
(മാർച്ചിലെ നഷ്‌ടം)
കട്ട് ആൻഡ് പോളിഷ്ഡ് ഡയമണ്ട് : 45%
സ്വർണാഭരണം : 40.07%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |