മലയാലപ്പുഴ: മാനം കറുത്തത്തോടെ മലയോര ഗ്രാമങ്ങളിൽ മയിലുകൾ നിറഞ്ഞാടുകയാണ്. റബ്ബർത്തോട്ടങ്ങളിലും കൈതത്തോട്ടങ്ങളിലും വീട്ടുമുറ്റങ്ങളിലും പറമ്പുകളിലുമായി പീലിവിരിച്ചാടുന്ന മയിലുകളെ കാണാം. ചെങ്ങറ - പുതുക്കുളം റോഡിലും ഹാരിസൺ മലയാളം പ്ലാന്റേഷന്റെ റബ്ബർ തോട്ടത്തിലും മയിലാട്ടം പതിവ് കാഴ്ചയാണ്. പതിവായി വീട്ടുമുറ്റത്തെത്തുന്ന മയിലുകൾ ഇണങ്ങാറുമുണ്ട്. കുട്ടികൾ ഇവയ്ക്ക് ഭക്ഷണവും നൽകും. കഴിഞ്ഞ 15 വർഷങ്ങളായി മഴക്കാലത്തിന് മുമ്പ് മയിലുകൾ ഇൗ പ്രദേശത്ത് എത്തുന്നു.
സ്വാഭാവിക വനത്തിന്റെ നാശവും മയിലുകൾ പെരുകാൻ കാരണമായി. വിശാലമായ റബ്ബർത്തോട്ടങ്ങളിലെ പാറയിടുക്കുകളും പൊന്തകാടുകളും ഇവയ്ക്ക് ആവാസമൊരുക്കുന്നു.
ആൺമയിലുകൾക്ക് നീണ്ട വർണാഭമായ പീലികളുണ്ട്. ഇതാണ് നീണ്ട വാലായി കാണുന്നത്. പെൺമയിലുകൾക്ക് നീണ്ട പീലിയില്ല. വളരെ സൂക്ഷ്മമായ കേൾവി ശക്തിയും കാഴ്ചശക്തിയുമുള്ള ഇവയ്ക്ക് ശത്രുക്കളുടെ സാന്നിദ്ധ്യം പെട്ടന്ന് തിരിച്ചറിയാൻ കഴിയും. ആൺമയിലുകൾക്ക് തലയിൽ പൂവിതളുകളുണ്ട്. പെൺമയിലുകളുടെ തൂവലുകൾക്ക് ഇരുണ്ട പച്ച നിറമാണ്.
മയിലിന്റെ സാന്നിദ്ധ്യമുള്ള സ്ഥലങ്ങൾ
മലയാലപ്പുഴ പുതുക്കുളം, ചെങ്ങറ, തണ്ണിത്തോട്, തേക്കുത്തോട്, പറക്കുളം, അടുകാട്, ആവോലിക്കുഴി, കല്ലേലി
ഉഷ്ണ പക്ഷിയായ മയിൽ അവയുടെ ആവാസ വ്യവസ്ഥയിലുണ്ടായ വ്യതിയാനത്തെ തുടർന്നാണ് നാട്ടിൻപുറങ്ങളിലെത്തുന്നത്. വനപാലകർ .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |