നെടുമ്പാശേരി: അബുദാബിയിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ ഇന്നലെ രാത്രി 9.15 ന് 173 പേർ കൂടി നാട്ടിലെത്തി.
രണ്ട് കൈക്കുഞ്ഞുങ്ങളും ഉൾപ്പെടുന്നു.
അബുദാബിയിൽ നിന്നും മറ്റൊരു വിമാനവും ദുബൈയിൽ നിന്നും രണ്ട് വിമാനങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പ്രവാസികളെ നാട്ടിലെത്തിച്ചിരുന്നു. ഞായറാഴ്ച ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിയെയും അബുദാബിയിൽ നിന്നും എത്തിയ എറണാകുളം സ്വദേശിയെയും കളമശ്ശേരി മെഡിക്കൽകോളേജിലേക്ക് മാറ്റി.
ഇന്ന് രണ്ട് വിമാനങ്ങൾ കൂടി മലയാളികളുമായി എത്തും. രാത്രി 8.30 ന് ദമാമിൽ നിന്നുള്ള എയർ ഇന്ത്യ വിമാനവും 10.15 ന് ക്വാലാലംപൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനവുമാണ് ഇവ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |