ലണ്ടൻ : പരിശീലനം പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഇംഗ്ളീഷ് പ്രിമിയർ ലീഗ് കളബുകളിലെ കളിക്കാരെയും സ്റ്റാഫുകളെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയതിൽ ആറ് പോസിറ്റീവ് കേസുകൾ കണ്ടെത്തി.748 പേർക്കാണ് ടെസ്റ്റ് നടത്തിയത്. ഇതിൽ മൂന്ന് ക്ളബുകളിലായാണ് ആറ് കേസുകൾ.രോഗം സ്ഥിരീകരിച്ചവരെ ഒരാഴ്ചത്തെ എസൊലേഷനിലാക്കിയതായി അധികൃതർ അറിയിച്ചു.
ഏതൊക്കെ ക്ളബുകളിലെ അംഗങ്ങൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്നോ എത്ര കളിക്കാർക്കെന്നോ വിവരം പുറത്തുവിട്ടിട്ടില്ല.ജൂൺ ഒന്നുമുതൽ പ്രിമിയർ ലീഗ് വീണ്ടും തുടങ്ങാൻ സർക്കാർ അനുമതി നൽകിയിരുന്നു. അതിന്റെ ഭാഗമായാണ് ടെസ്റ്റ് നടത്തിയ ശേഷം ചെറു സംഘങ്ങളായി പരിശീലനത്തിന് നീക്കം തുടങ്ങിയത്.ജർമ്മൻ ബുണ്ടസ് ലീഗയിൽ പരിശീലനം തുടങ്ങും മുമ്പ് നടത്തിയ പരിശോധനയിൽ 10 കേസുകൾ കണ്ടെത്തിയിരുന്നു. എന്നാൽ മുൻ നിശ്ചയപ്രകാരം കഴിഞ്ഞ ശനിയാഴ്ച കളി വീണ്ടും തുടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |