തിരുവനന്തപുരം: വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി അഞ്ചു കുട്ടികൾ ഉൾപ്പെടെ 182 യാത്രക്കാരുമായി ബഹ്‌റിനിൽ നിന്നുള്ള വിമാനം രാത്രി ഒൻപതരയോടെ തിരുവനന്തപുരത്തെത്തി. ദൗത്യത്തിന്റെ ഭാഗമായി കേരളത്തിലേക്കുള്ള ആറാമത്തെ വിമാനമാണിത്.
20 പേരടങ്ങുന്ന സംഘങ്ങളായാണ് യാത്രക്കാരെ പുറത്തിറക്കിയത്. ആരോഗ്യപരിശോധന, കസ്റ്റംസ് പരിശേധന എന്നിവയ്ക്കു ശേഷം പുറത്തിറക്കി. കെ.എസ്.ആർ.ടി.സി ബസുകളിൽ അതത് ജില്ലകളിലേക്ക് കൊണ്ടു പോയി. ഗർഭിണികളെയും കുട്ടികളെയും വീടുകളിൽ നീരീക്ഷണത്തിൽ കഴിയാൻ വിട്ടപ്പോൾ മറ്റുള്ളവരെ ഇൻസ്റ്റിറ്ര്യൂഷണൽ ക്വാറന്റൈൻ സെന്ററുകളിലേക്ക് കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |