ന്യൂഡൽഹി: ഇന്ത്യാ- ചൈന അതിർത്തി തർക്കം രൂക്ഷമാകുന്നു. ചൈനീസ് അതിർത്തിയിൽ ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിച്ചതായാണ് ഏറ്റവും ഒടുവിലത്തെ വിവരം. ലഡാക്ക്, ഉത്തരാഖണ്ഡ് അതിർത്തികളിലാണ് ഇന്ത്യ കൂടുതൽ സൈന്യത്തെ വിന്യസിച്ചതെന്നാണ് വാർത്താ ഏജൻസികളും ദേശിയ മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. അതിർത്തിയിൽ ചൈന സൈനിക സാന്നിദ്ധ്യം വർദ്ധിപ്പിക്കുന്നത് കണക്കിലെടുത്താണ് ഇന്ത്യയുടെ തീരുമാനം. ലഡാക്കിലെ ഇന്ത്യാ- ചൈന നിയന്ത്രണ രേഖയായ ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ സംബന്ധിച്ച തർക്കങ്ങളാണ് പുതിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നത്. ഇവിടെ അധിക സേനാ വിന്യാസം നടത്തിയെങ്കിലും ആളില്ലാ വിമാനങ്ങൾ ഉപയോഗിച്ചാണ് നിലവിൽ ചൈനിസ് നീക്കങ്ങൾ നിരീക്ഷിക്കുന്നത്. ഈ മേഖലലയിൽ കാൽനടയായുള്ള പട്രോളിംഗ് ദുഷ്കരമായതിനാലാണ് ആളില്ലാ വിമാനങ്ങൾ ഉപയോഗിക്കുന്നത്. ഇതിലൂടെ ചൈനീസ് സൈനിക നീക്കങ്ങൾ അതാത് സമയത്ത് കൃത്യമായി അറിയാൻ സാധിക്കുമെന്ന് സൈനിക വൃത്തങ്ങൾ സൂചന നൽകുന്നു.
ലഡാക്കിലെ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്താനാണ് കൂടുതൽ സൈനികരെ വിന്യസിച്ചിരിക്കുന്നത്. അത്യാഹിതങ്ങൾ മുൻകൂട്ടി കണ്ട് റിസർവ് സേനയെന്ന കണക്കിലാണ് ഈ നീക്കം.ലഡാക്കിന് പുറമെ ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |