തിരുവനന്തപുരം: അസാധാരണ സന്ദർഭത്തിൽ വന്ന പ്രത്യേകതയാണ് ബെവ്‌ക്യൂ ആപ്പെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്‌ണൻ. കേരളത്തിലെ സ്റ്റാർട്ടപ്പ് മിഷനാണ് എക്സൈസ് വകുപ്പ് ആപ്പ് രൂപീരിക്കുന്നതിനായി കത്ത് നൽകിയത്. സ്റ്റാർട്ടപ്പ് മിഷൻ വഴി നടത്തിയ 29 പ്രപോസലുകളാണ് വന്നത്. അതിൽ നിന്ന് വിദഗ്ധ സംഘം 5 കമ്പനികൾ യോഗ്യരാണെന്ന് കണ്ടെത്തി. അഞ്ചിൽ നിന്ന് യോഗ്യതയുള്ള കണ്ടെത്തിയത് വേറൊരു വിദഗ്ധ സംഘമാണെന്നും മന്ത്രി പറഞ്ഞു. ബാറുകളും ബൈവ്കോയും വഴി മദ്യം ലഭിക്കുമെന്നും എക്സൈസ് മന്ത്രി പറഞ്ഞു.
കള്ള് കിട്ടുന്നതിലെ ലഭ്യതയനുസരിച്ച് സംസ്ഥാനത്ത് കൂടുതൽ കള്ള് ഷാപ്പുകൾ തുറക്കാം. ബെവ്ക്യൂ ആപ്പിനെതിരെ ഉയർന്ന് ആരോപണങ്ങൾക്കൊന്നും അടിസ്ഥാനമില്ല. മദ്യശാലകളിലെ തിരക്ക് കുറയ്ക്കാൻ ആപ്പ് സഹായകരമാകും. ബാർ ഹോട്ടലുകളിൽ നൽകുന്ന മദ്യം ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല. പ്രത്യേക കൗണ്ടർ തയ്യാറാക്കി ബോട്ടിലുകൾ പാഴ്സലായി നൽകാം. ബീയറും വൈനും വിൽക്കുന്ന സ്ഥലങ്ങളിൽ വിദേശമദ്യം വിൽക്കില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മദ്യം ആപ്പ് വഴി ബുക്ക് ചെയ്യുന്നതിനുള്ള സമയം രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെയും മദ്യ വിൽപ്പനശാലകളുടെ സമയം രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയുമായിരിക്കുമെന്ന് എക്സൈസ് മന്ത്രി അറിയിച്ചു. നാളെ രാവിലെ 9 മണി മുതൽ സംസ്ഥാനത്ത് മദ്യശാലകൾ തുറക്കും.
ഫെയർകോഡ് കമ്പനിക്ക് അമ്പത് പൈസ വീതം കൊടുക്കുന്നുണ്ടെന്ന പ്രചാരണം തെറ്റാണ്. അമ്പത് പൈസ ബീവറേജസ് കോർപ്പറേഷൻ വഴി ഇതുമായി ബന്ധപ്പെട്ട് നാളെ വരുന്ന അനിബന്ധ ചെലവുകൾക്ക് വേണ്ടിയാണ് മാറ്റിവയ്ക്കുന്നത്. സംസ്ഥാനത്തെ 576 ഹോട്ടലുകൾ നിബന്ധനകൾ പാലിച്ചുള്ള മദ്യവിൽപ്പനയ്ക്ക് സമ്മതിച്ചിട്ടുണ്ട്. ബാറുകളൾക്കോ ബീവറേജുകൾക്ക് മുന്നിൽ വരുന്ന ക്യൂവിൽ ഒരു സമയം അഞ്ച് പേർ മാത്രമെ പാടുള്ളൂ. ആരോഗ്യ വകുപ്പ് പറയുന്ന എല്ലാ നിർദേശങ്ങളും കർശനമായി പാലിച്ചിരിക്കണം. ഒരു ദിവസം ഒരാൾ മദ്യം ബുക്ക് ചെയ്താൽ പിന്നെ ആ നമ്പറിൽ നിന്ന് നാല് ദിവസം കഴിഞ്ഞ് മാത്രമെ പ്രസ്തുത നമ്പറിൽ നിന്ന് മദ്യം ബുക്ക് ചെയ്യാനാകൂവെന്നും എക്സൈസ് മന്ത്രി പറഞ്ഞു.
ടോക്കൺ കിട്ടാത്ത ആരും മദ്യം വാങ്ങാൻ വരരുതെന്ന് പറഞ്ഞ മന്ത്രി ഒരു ഉപഭോക്താവിൽ നിന്ന് 15 പൈസ എസ്.എം.എസ് നിരക്കായി ഈടാക്കുമെന്നും പറഞ്ഞു. വീടുകളിൽ ഓൺലൈനായി മദ്യം എത്തിക്കില്ല.രണ്ട് ലക്ഷത്തി എൺപത്തിനാലായിരത്തി ഇരുന്നൂറ്റി മൂന്ന് രൂപയാണ് ഫെയർ കോഡ് കമ്പനിക്ക് നൽകുന്നത്. ഒരു വർഷം കഴിഞ്ഞും ഈ സംവിധാനം തുടരുകയാണെങ്കിൽ രണ്ട് ലക്ഷം രൂപ വാടക നൽകേണ്ടി വരും. എന്നാൽ താത്ക്കാലിക സംവിധാനമായാണ് സർക്കാർ ഇതിനെ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി. ആപ്പ് സംബന്ധിച്ച് പ്രതിപക്ഷനേതാവ് സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും എക്സൈസ് മന്ത്രി കൂട്ടിചേർത്തു.
ക്ലബുകളിൽ അംഗങ്ങൾക്ക് മാത്രമെ മദ്യം നൽകാൻ പാടുള്ളൂ. ഈ ആഴ്ച തന്നെ ക്ലബ് വഴിയുള്ള മദ്യ വിൽപ്പന ആരംഭിക്കും. മദ്യ വിൽപ്പനയ്ക്കായി കൂടുതൽ ബാറുകൾ സർക്കാരുമായി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീവ്ര ബാധിത പ്രദേശങ്ങളിൽ മദ്യശാലകൾ ഉണ്ടാകില്ലെന്നും അദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |