നാട്ടിൽ മടങ്ങി എത്തുന്ന പ്രവാസികളുടെ ക്വാറന്റൈനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത്. പ്രവാസികളെ മുഴുവൻ കേന്ദ്രത്തിനെതിരാക്കുക എന്ന ഗൂഡേദ്ദേശമായിരുന്നു മുഖ്യനുണ്ടായിരുന്നത്. ഈ കൊവിഡ് ദുരിതകാലത്തും രാഷ്ട്രീയം കളിക്കുന്നത് മറ്റാരുമല്ല പിണറായി വിജയൻ തന്നെയാണെന്നും തന്റെ ഫേസ്ബുക്കിൽ സുരേന്ദ്രൻ കുറിച്ചു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'ഏപ്രിൽ 11 ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ പ്രവാസികളെയെല്ലാം മടക്കിക്കൊണ്ടുവരാൻ പ്രത്യേക വിമാന സർവ്വീസ് വേണമെന്നും വരുന്ന എല്ലാവരേയും ക്വാറന്റൈൻ ചെയ്യാൻ സംസ്ഥാനം തയ്യാറാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇന്നിപ്പോൾ പറയുന്നു എല്ലാവരും വന്നാൽ ബുദ്ധിമുട്ടാണെന്ന്. അന്നു കരുതിയത് കേന്ദ്രസർക്കാർ ഉടനെയൊന്നും പ്രവാസികളെ മടക്കിക്കൊണ്ടുവരാൻ പോകുന്നില്ലെന്നായിരുന്നു. തനി നിലവാരമില്ലാത്ത രാഷ്ട്രീയമാണ് മുഖ്യമന്ത്രി അന്നു കളിച്ചത്. പ്രവാസികളെ മുഴുവൻ കേന്ദ്രത്തിനെതിരാക്കുക എന്ന ഗൂഡോദ്ദേശമായിരുന്നു മുഖ്യനന്നുണ്ടായിരുന്നത്. ഈ കോവിഡ് ദുരിതകാലത്തും രാഷ്ട്രീയം കളിക്കുന്നത് മറ്റാരുമല്ല പിണറായി വിജയൻ തന്നെയാണ്'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |