തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിയിലുള്ള ശുചീകരണ തൊഴിലാളികളെ ആദരിക്കുന്നതിനായി പൊലീസിന്റെ ആഭിമുഖ്യത്തിൽ സാദരം എന്ന ചടങ്ങ് സംഘടിപ്പിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ഔവർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ, നന്മ ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ശുചീകരണത്തൊഴിലാളികൾക്കായി 100 വീതം കൈയുറകൾ, കോട്ട്, ഗം ബൂട്ട് എന്നിവ ഡി.ജി.പി ലോക്‌നാഥ് ബെഹ്റ കൈമാറി.
ശുചീകരണ തൊഴിലാളികളുടെ ആത്മാർത്ഥമായ പ്രവർത്തനം രോഗവ്യാപനം തടയുന്നതിൽ മുഖ്യപങ്ക് വഹിച്ചെന്ന് ബെഹ്റ പറഞ്ഞു. ഐ.ജി പി.വിജയൻ, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.എം.എസ്.ഷർമ്മദ്, പ്രിൻസിപ്പൽ ഡോ.എം.കെ.അജയകുമാർ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |