മലപ്പുറം: ജില്ലയിലെ താനൂരിൽ മദ്യപാനത്തിനെതുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. തലക്കടത്തൂർ സ്വദേശി ശിഹാബുദ്ധീനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബിപി അങ്ങാടി സ്വദേശി അഹസനും കുത്തേറ്റു. ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കേസിൽ പ്രതികളായ വെള്ളിയാമ്പുറം സ്വദേശികളായ രാഹുൽ, സൂഫിയാൻ എന്നിവർ ഒളിവിലാണ്. ഇവർക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |