കാസർകോട്: കാസർകോട് ജില്ലയിൽ മഹാരാഷ്ട്രയിൽ നിന്ന് വന്ന 10 പേർക്ക് കൂടി ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു.
മേയ് 27 ന് ബസിൽ തലപ്പാടിയിൽ വന്ന 59 വയസുള്ള മൊഗ്രാൽ പുത്തുർ സ്വദേശി, ഒരു ടാക്സി കാറിൽ ഒരുമിച്ച് 24 ന് തലപ്പാടിയിലെത്തിയ 43 ഉം 40 ഉം വയസുള്ള പൈവളിഗെ സ്വദേശികൾ, 24 ന് ബസിൽ വന്ന 30 വയസുള്ള കാസർകോട് മുൻസിപാലിറ്റി സ്വദേശി, 27 ന് ബസിൽ ഒരുമിച്ച് വന്ന മംഗൽപാടി സ്വദേശികളായ 64 ഉം 27 ഉം വയസ്സുള്ളവർ, 15 ന് ബസിൽ വന്ന 23 വയസുള്ള മംഗൽപാടി സ്വദേശി, മേയ് 27 ന് ട്രെയിനിൽ വന്ന് ആംബുലൻസിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച 51 വയസുള്ള മംഗൽപ്പാടി സ്വദേശി, 24 ന് ബസ്സിൽ വന്ന ബന്ധുക്കളായ 23, 27 വയസുള്ള മധൂർ പഞ്ചായത്ത് സ്വദേശികൾ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഏഴു പേർ സർക്കാർ നിരീക്ഷണത്തിലും മൂന്നുപേർ വീടുകളിൽ നിരീക്ഷണത്തിലുമായിരുന്നു.
അതേസമയം ദുബായിൽ നിന്ന് വന്ന 15 വയസ്സുള്ള തൃക്കരിപ്പൂർ സ്വദേശിയ്ക്ക് രോഗം ഭേദമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |