ബംഗളൂരു: ഇൻഫോസിസ് സി.ഇ.ഒ സലിൽ പരേഖ് കഴിഞ്ഞ സാമ്പത്തിക വർഷം (2019-20) വാങ്ങിയത് 27 ശതമാനം വർദ്ധനയോടെ 61 ലക്ഷം ഡോളർ (ഏകദേശം 45 കോടി രൂപ) വേതനം. 2018-19ൽ വേതനം 48 ലക്ഷം ഡോളറായിരുന്നു (36 കോടി രൂപ). അടിസ്ഥാന ശമ്പളം, ബോണസ്, ഇൻസെന്റീവുകൾ, ഓഹരി റിവാർഡുകൾ എന്നിവ ഉൾപ്പെടുന്നതാണ് മൊത്തം വേതനം.
ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേക്കനി, തന്റേ സേവനത്തിന് ശമ്പളം വേണ്ടെന്ന് നിയമന വേളയിൽ അറിയിച്ചിരുന്നു. സി.ഒ.ഒ യു.ബി. പ്രവീൺ റാവുവിന്റെ വേതനം 29 ശതമാനം ഉയർന്ന് 22 ലക്ഷം ഡോളറായി. പ്രസിഡന്റുമാരായ രവി കുമാറിന്റെ വേതനം 25 ശതമാനം ഉയർന്ന് 30 ലക്ഷം ഡോളറിലും മോഹിത് ജോഷിയുടെ വേതനം 24.6 ശതമാനം വർദ്ധിച്ച് 32 ലക്ഷം ഡോളറിലുമെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |