കുറ്റ്യാടി: പശ്ചിമ ബംഗാളിലെ സൗത്ത് പർഗാന 24 ജില്ലക്കാരായ
126 തൊളിലാളികൾ ഇന്നലെ സ്വദേശത്തേക്ക് തിരിച്ചു.
ചുഴലിക്കാറ്റിൽ നാശം വിതച്ചതോടെ വാർത്താവിനിമയബന്ധം ഇല്ലാതായ സാഹചര്യത്തിൽ നാട്ടിലെ വിവരമറിയാതെ കുന്നുമ്മൽ പഞ്ചായത്തിലെ ഈ തൊഴിലാളികൾ ദിവസങ്ങളായി അവിടേക്ക് തിരിക്കാനുള്ള ശ്രമത്തിലായിരുന്നു. അന്തേഗാലി, ദേൽ ബാരി, ജയനഗർ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് ഇവർ. ടി.വി യിലൂടെ ദുരന്തവാർത്ത അറിഞ്ഞതുമുതൽ നാട്ടിലേക്കു പോവാൻ പൊലീസ് അധികൃതരെ സമീപിച്ചെങ്കിലും ശ്രമം ഫലിച്ചില്ല. ഒടുവിൽ കുന്നുമ്മൽ വില്ലേജ് ഓഫീസ് അധികൃതർ മുൻകൈയെടുത്ത് ഇവരുടെ യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. നാലു ബസ്സുകളിലായി ഇവരെ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് കയറ്റിവിട്ടു.
യാത്രയാക്കാൻ വില്ലേജ് ഓഫീസർ ഉമേഷ് കുമാർ, വില്ലേജ് അസിസ്റ്റൻറ് സജീഷ്, സതീശ് കുമാർ, പഞ്ചായത്ത് സെക്രട്ടറി ഷിഗിൽ, ആർ.ആർ.ടി അംഗങ്ങളായ മുഹമ്മദ്, ലിജേഷ്, രശാന്ത് തുടങ്ങിയവരെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |