ന്യൂഡൽഹി : കൊവിഡെന്ന അദൃശ്യ ശക്തിക്കെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തിന് നേതൃത്വം നൽകുന്ന ആരോഗ്യപ്രവർത്തകരെ അക്രമിച്ചാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബംഗളൂരുവിലെ രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സർവ്വകലാശാലയുടെ സിൽവർ ജൂബിലി ആഘോഷം വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
'വൈറസ് ഒരു അദൃശ്യ ശത്രുവായിരിക്കാം. എന്നാൽ നമ്മുടെ യോദ്ധാക്കൾ, ആരോഗ്യ പ്രവർത്തകർ അജയ്യരാണ്. അദൃശ്യരും അജയ്യരും തമ്മിലുള്ള പോരാട്ടത്തിൽ നമ്മുടെ ആരോഗ്യപ്രവർത്തകർ വിജയിക്കുമെന്ന് ഉറപ്പാണെന്നും 'മോദി പറഞ്ഞു.
നിലവിൽ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട മൂന്ന് കാര്യങ്ങളിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.' ഒന്നാമത്തേത് ടെലി മെഡിസിൻ പുരോഗതിയാണ്. മേഖലയുടെ ഉന്നമനത്തിന് പുതിയ മോഡലുകളെ കുറിച്ച് ചിന്തിക്കണം. ആരോഗ്യമേഖലയിലെ മെയ്ക്ക് ഇൻ ഇന്ത്യയുമായി ബന്ധപ്പെട്ടിരിക്കുന്നു രണ്ടാമത്തേത് . ഇന്ത്യയിൽ പി.പി.ഇകളുടെ ഉത്പാദനം ആരംഭിക്കുകയും ഒരു കോടിയോളം പി.പി.ഇ. കിറ്റുകൾ രാജ്യത്ത് തന്നനെ വിതരണം ചെയ്യുകയുമുണ്ടായി. മൂന്നാമത്തേത് ആരോഗ്യ മേഖലയിലെ ഐ.ടി. അനുബന്ധ ഉപകരങ്ങളാണ്. 'ആരോഗ്യസേതു' സംബന്ധിച്ച് കേട്ടിട്ടുണ്ടാകും. കൊവിഡ് പോരാട്ടത്തിന് ഇത് വളരെയേറെ സഹായകമായിരുന്നുവെന്നും' പ്രധാനമന്ത്രി പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |