തൃശൂർ: ലോക്ക്ഡൗൺ നിയന്ത്രണത്തിന്റെ ഭാഗമായി രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ച് വരെ കർഫ്യൂ കർശനമായി നടപ്പാക്കും. അത്യാവശ്യമുളള യാത്രകൾക്ക് പൊലീസ് സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങണം. പുലർച്ചെ അഞ്ചിനും രാത്രി ഒമ്പതിനുമിടയിൽ സ്വകാര്യവാഹനങ്ങളിൽ ജില്ലവിട്ട് യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. കാറുകളിൽ മുൻസീറ്റിൽ ഡ്രൈവറുൾപ്പെടെ രണ്ട് പേർക്ക് യാത്ര ചെയ്യാം.
പിൻസീറ്റിലും രണ്ട് പേർക്കും യാത്ര ചെയ്യാം. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് ഓട്ടോയിൽ യാത്ര ചെയ്യാം. ആരോഗ്യം, ഭക്ഷണ വിതരണം, ശുചീകരണം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്നവരൊഴികെ ആർക്കും തന്നെ കണ്ടെയ്ൻമെന്റ് മേഖലയിലേക്കോ അവിടെ നിന്ന് പുറത്തേക്കോ യാത്രചെയ്യാൻ അനുവാദമില്ല. ബിസിനസ് ആവശ്യങ്ങൾക്കായി കേരളത്തിലേക്ക് വരുന്നവർ ഏഴ് ദിവസത്തിനകം മടങ്ങുകയാണെങ്കിൽ ക്വാറന്റൈൻ ആവശ്യമില്ല. എന്നാൽ സാമൂഹിക അകലം ഉൾപ്പെടെയുളള എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും പാലിക്കണം. വിവിധതരം യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മറ്റുമായി സംസ്ഥാനത്തിന് പുറത്ത് നിന്നെത്തുന്നവർ ക്വാറന്റൈനിൽ പോകേണ്ടതില്ല. 65 വയസിന് മുകളിലുള്ളവരും പത്ത് വയസിന് താഴെയുള്ളവരും വീടുകളിൽ തന്നെ കഴിയുന്നുവെന്ന് വൊളന്റിയർമാരുടെ സഹായത്തോടെ ജനമൈത്രി പൊലീസ് ഉറപ്പാക്കും. ഗുരുതരമായ രോഗങ്ങളുള്ളവരും വീടുകളിൽ തന്നെ കഴിയണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |