വാഷിംഗ്ടൺ: ലാേകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 68 ലക്ഷം കടന്നു. മരിച്ചവരുടെ എണ്ണം 3,97,000 ലധികവും. അമേരിക്കയിൽ 19,52,000ത്തിധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണം 1,11,000. ബ്രസീലിൽ 6,43,000ത്തിലധികം പേർക്ക് കൊവിഡ് ബാധയുണ്ടായപ്പോൾ, റഷ്യയിൽ 4,50,000 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ ബ്രസീലിൽ ആയിരത്തിലധികം പേർ കൊവിഡ് ബാധിച്ച് മരിച്ചു. സ്‌പെയിനിലും ഇറ്റലിയിലും രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായി. ഇന്നലെ സ്‌പെയിനിൽ 318 കേസുകളും ഇറ്റലിയിൽ 518 കേസുകളുമാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്നലെ ഒരാൾ മാത്രമാണ് സ്‌പെയിനിൽ മരിച്ചത്. ഇറ്റലിയിൽ മരിച്ചത് 85 പേരും മരണമടഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |