ന്യൂഡൽഹി: ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ ഒരുമയുടെ സന്ദേശം നൽകുന്ന വീഡിയോയും ലോകത്തെ ഒന്നിപ്പിക്കാൻ സ്‌പോർട്സിന് കഴിയുമെന്ന് നെൽസൺ മണ്ടേല പറഞ്ഞ വാക്കുകളും പങ്ക് വച്ച് വംശീയാധിക്ഷേപത്തിനെതിരെ ശക്തമായ പ്രതികരണവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് സച്ചിൻ ഐ.സി.സിയുടെ വീഡിയോയും മണ്ടേലയുടെ വാക്കുകളും ട്വീറ്ര് ചെയ്തിരിക്കുന്നത്.
അമേരിക്കയിൽ പൊലീസ് പീഡനത്തെത്തുടർന്ന് കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡ് മരിച്ച സംഭവത്തെത്തുടർന്ന് പ്രതിഷേധങ്ങൾ ലോകത്തിന്റെ നാനാഭാഗങ്ങളിലുയരുന്ന പശ്ചാത്തലത്തിലാണ് ഐ.സി.സി ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ലോകകപ്പ് വിജയ നിമിഷത്തിന്റെ ചിത്രം വൈവിദ്ധ്യങ്ങൾ ഇല്ലെങ്കിൽ ക്രിക്കറ്ര് ഒന്നുമല്ല, വൈവിദ്ധ്യങ്ങൾ ഇല്ലെങ്കിൽ ഒന്നും പൂർണമാകില്ലെന്ന ക്യാപ്ഷനോടെ ട്വീറ്ര് ചെയ്തത്. ജോഫ്ര ആർച്ചർ എറിഞ്ഞ സൂപ്പർ ഓവറിലെ അവസാന പന്തും ഇംഗ്ലണ്ടിന്റെ വിജയാഘോഷവുമാണ് വീഡിയോയിലുള്ളത്. സ്പോർട്സിന് ലോകത്തെ മാറ്രിമറിക്കാനും ഒന്നിച്ചു നിറുത്താനും കഴിവുണ്ടെന്ന മണ്ടേലയുടെ വാക്കുകളാണ് ഈ വീഡിയോക്കൊപ്പം സച്ചിൻ പങ്കുവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |