അഹമ്മദാബാദ്: രാജ്യസഭാ തിരഞ്ഞെടുപ്പടുത്തിരിക്കുന്ന വേളയിൽ ഗുജറാത്തിൽ കൂറുമാറ്റം നടത്തിയ നേതാക്കളെ ചെരുപ്പ് കൊണ്ടടിക്കണമെന്ന് കോൺഗ്രസ് നേതാവ് ഹാർദ്ദിക്ക് പട്ടേൽ.
'കഴിഞ്ഞ ഒരു മാസമായി സംസ്ഥാനത്ത് ബി.ജെ.പി കുതിരക്കച്ചവടം നടത്തുകയായിരുന്നു. 140-150 കോടിയോളം രൂപ എം.എൽ.എമാരെ പാട്ടിലാക്കാൻ ബി.ജെ.പി ചെലവഴിച്ചു. ആ തുകയ്ക്ക് വെന്റിലേറ്ററുകൾ വാങ്ങി നൽകിയിരുന്നെങ്കിൽ കുറെ ഏറെ ജീവനുകൾ രക്ഷിക്കാൻ സാധിക്കുമായിരുന്നു
പണത്തോടുള്ള അത്യാർത്തി മൂലം വിശ്വാസമർപ്പിച്ച ജനങ്ങളെ വഞ്ചിക്കുകയാണ് കൂറുമാറിയ എം.എൽ.എമാർ ചെയ്യുന്നത്. തങ്ങളെ വഞ്ചിക്കുന്ന നേതാക്കളെ ചെരിപ്പ് കൊണ്ടടിക്കുകയാണ് ജനങ്ങൾ ചെയ്യേണ്ടത്. ഇക്കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷൻ മൗനം പാലിക്കുകയാണ്. തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമമാണിത്.' - പട്ടേൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |