ഒരു കുടുംബത്തിലെ എട്ട് പേർക്ക്
തൃശൂർ: ജില്ലയിൽ ഇന്നലെ 26 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച 103 പേരാണ് ആശുപത്രിയിൽ നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 137 ആയി. മുംബയിൽ നിന്നും മേയ് 27 ന് വന്ന ഇരിങ്ങാലക്കുടയിലുള്ള ഒരു കുടുംബത്തിലെ 8 പേർക്ക് രോഗം സ്ഥിരീകരിച്ചു. (62), (39) വയസുള്ള 2 സ്ത്രീകൾ (30), (37), (38) എന്നീ പ്രായത്തിലുള്ള 3 പുരുഷന്മാർ ഒരു 6 വയസുകാരി, രണ്ട് രണ്ട് വയസുള്ള ബാലന്മാർ എന്നിവരാണ് ഈ കുടുംബത്തിലെ രോഗം സ്ഥിരീകരിച്ചവർ.
നേരത്തെ രോഗം സ്ഥിരീകരിച്ചിട്ടുള്ള മുംബയിൽ നിന്നും വന്ന പെരിങ്ങോട്ടുകര സ്വദേശിയുടെ ഭാര്യക്കും (48) മകൾക്കും (16) രോഗം സ്ഥിരീകരിച്ചു. ചെന്നൈയിൽ നിന്നും മേയ് 23 ന് എത്തിയ ഒരു കുടുംബത്തിലെ 2 സ്ത്രീകൾ (12) , (28) രോഗം സ്ഥിരീകരിച്ചവരിൽ പെടുന്നു. അബുദാബിയിൽ നിന്നും ജൂൺ ഒന്നിനെത്തിയ മതിലകം സ്വദേശിയായ ബാലൻ (6 ), പടിയൂർ സ്വദേശി (59), വടക്കേക്കാട് സ്വദേശികൾ (62 ), (27), വല്ലച്ചിറ സ്വദേശി (23), എടവിലങ്ങു സ്വദേശി (59 ), അയ്യന്തോൾ സ്വദേശി (29), മേയ് 28 ന് ദുബായിൽ നിന്നുമെത്തിയ പുറനാട്ടുകര സ്വദേശി (60), പടിയൂർ സ്വദേശി (38), അളഗപ്പനഗർ സ്വദേശി (37), കുവൈറ്റിൽ നിന്നും മേയ് 27 നു വന്ന തണ്ണീർക്കോട് സ്വദേശി (45), ഇറ്റലിയിൽ നിന്നും വന്ന പൂമംഗലം സ്വദേശി (45), മുംബയിൽ നിന്നും മേയ് 27 നു വന്ന കോടശ്ശേരി സ്വദേശി (40), നേരത്തെ രോഗം സ്ഥിരീകരിച്ചിട്ടുള്ള ഡൽഹിയിൽ നിന്നുമെത്തിയ തൃക്കൂർ സ്വദേശിയുടെ പിതാവ് (68) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |