ആലപ്പുഴ: 'അർത്ഥഃപൂർണമായ പഠനം, അതിലൂടെ ജീവിതവിജയം" - അതാണ് ആലപ്പുഴയിലെ ആൽഫ എൻട്രൻസ് അക്കാഡമിയുടെ പ്രവർത്തനങ്ങളുടെ അന്തഃസത്ത. വേറിട്ട പരിശീലന പരിപാടികളിലൂടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ശോഭനമായ ഭാവി തീർത്ത ആൽഫ അക്കാഡമി വിജയപാതയിൽ രണ്ട് പതിറ്റാണ്ട് പിന്നിടുന്നു. വിദ്യഭ്യാസ രംഗത്ത് പുത്തൻചിന്തകളും പാഠ്യക്രമങ്ങളുമായി നൂതന സങ്കേതങ്ങൾ കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ് ആൽഫയുടെ അമരക്കാരൻ റോജസ് ജോസ്.
മെഡിക്കൽ, എൻജിനിയറിംഗ് എൻട്രൻസ് പരിശീലന രംഗത്ത് വേറിട്ട സാന്നിദ്ധ്യമാവാൻ ഇതിനകം ആൽഫയ്ക്ക് കഴിഞ്ഞു. കുട്ടികളുടെ മാർക്കിന്റെ ശതമാനം മാനദണ്ഡമാക്കാതെ പരിശീലനത്തിലൂടെ അവരെ ഏതു പരീക്ഷയ്ക്കും പ്രാപ്തരാക്കുന്നതാണ് ഇവിടുത്തെ ശൈലി. രാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നും വിദേശങ്ങളിൽ നിന്നും ഇവിടേക്ക് പരിശീലനത്തിന് എത്തുന്ന കുട്ടികളുടെ എണ്ണം ഓരോ വർഷവും വർദ്ധിക്കുന്നതും ഇതുമൂലമാണ്. അത്യാധുനിക സൗകര്യങ്ങളുള്ള ക്ളാസ് മുറികളും ലൈബ്രറിയും സ്ഥാപനത്തെ വേറിട്ടതാക്കുന്നു. വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യവും മികച്ചതാണ്.
ആൽഫ സയൻസ്
ഇന്റഗ്രേറ്റഡ് സ്കൂൾ
പ്ളസ്ടുവിന് മികച്ച വിജയം നേടുന്നതിനൊപ്പം എൻട്രൻസ് പരീക്ഷകളിൽ മുന്നേറാനും കഴിയും വിധമാണ് ഈ പദ്ധതി. പ്ളസ്ടു പൂർത്തിയാക്കുന്നവർക്ക് എൻട്രൻസ് വഴി എത്തിച്ചേരാൻ കഴിയുന്ന 42 ഓളം കോഴ്സുകളുണ്ട്. സ്കോളർഷിപ്പോടെയുള്ള പഠനം, പഠിക്കുമ്പോൾ തന്നെ കാമ്പസ് സെലക്ഷൻ വഴി ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങളിൽ ജോലി, താത്പര്യമുള്ളവർക്ക് ഉപരിപഠന സൗകര്യവും - ഇതാണ് ഈ സമ്പ്രദായത്തിലൂടെ സാദ്ധ്യമാവുന്നത്. ഈ കോഴ്സിലേക്കുള്ള രണ്ട് ബാച്ചുകളായി.
കേരള ഗവൺമെന്റ് ഹയർ സെക്കൻഡറി എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റാണ് പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുന്നത്. നിലവിൽ മറ്റൊരു സ്ഥാപനവും ഈ കോഴ്സ് നടത്തുന്നില്ല. ആലപ്പുഴ ജില്ലാ കോടതിക്ക് സമീപം
20,000ത്തിലേറെ സ്ക്വയർഫീറ്റിലുള്ള ബഹുനില മന്ദിരത്തിലാണ് അക്കാഡമി പ്രവർത്തിക്കുന്നത്. ആൽഫയുടെ അമരക്കാരൻ റോജസ് ജോസിന്റെ പത്നി ജിൻസി റോജസും സ്ഥാപനത്തിന്റെ വിജയത്തിനായി സദാ പ്രവർത്തിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |