പെരിന്തൽമണ്ണ: ജനൽവഴി സ്ത്രീയുടെ സ്വർണാഭരണം പൊട്ടിച്ചെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെതിരെ മങ്കട പൊലീസ് കേസെടുത്തു. മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി വടിശ്ശീരി ഹബീബിനെതിരെയാണ് (30) മങ്കട പൊലീസ് കേസെടുത്തത്. മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി ഇ.സി.അബൂബക്കർ നൽകിയ പരാതിയിലാണ്കേസെടുത്തത്. കഴിഞ്ഞ മാസം 26നാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ ഒരു മണിയോടെ വീടിന്റെ ടെറസിന് മുകളിൽ കയറി ജനൽ വഴി പരാതിക്കാരന്റെ മകളുടെ സ്വർണാഭരണം പൊട്ടിച്ചെടുക്കാൻ ശ്രമിച്ചെന്നാണ് പരാതി. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞതെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |