തിരുവനന്തപുരം: അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ എട്ടാം സെമസ്റ്റർ വിദ്യാർത്ഥികളുടെ പരീക്ഷ ജൂലായ് 1 മുതൽ തന്നെ തുടങ്ങാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ഇന്റർമീഡിയറ്റ് സെമസ്റ്ററികളിലെ പരീക്ഷ നടത്തിപ്പിനെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച അക്കാഡമിക് സബ് കമ്മിറ്റിയുടെ നിർദ്ദേശങ്ങളിൽ ഉചിതമായ തീരുമാനം കൈക്കൊള്ളാൻ ഒരു സിൻഡിക്കേറ്റ് സ്റ്റാന്റിംഗ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
എൻ.ബി.എ അക്രെഡിറ്റേഷൻ ഇല്ലാത്ത കോളേജുകളിൽ പുതിയ പ്രോഗ്രാമുകൾ അനുവദിക്കുന്നത് സംബന്ധിച്ചു സിൻഡിക്കേറ്റിന്റെ അഫിലിയേഷൻ സ്റ്റാന്റിംഗ് കമ്മിറ്റി തീരുമാനിക്കും. പഠനത്തോടൊപ്പം തൊഴിൽ പുതിയ അദ്ധ്യയന വർഷം മുതൽ എൻജിനിയറിംഗ് കോളേജുകളിൽ നടപ്പിലാക്കാനുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വൈസ് ചാൻസലർ ഡോ: എം എസ് രാജശ്രീ ചെയർപേഴ്സണായി സമിതി രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |