തിരുവനന്തപുരം: ജില്ലയിൽ ഇന്നലെ അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒമ്പതു പേർ രോഗമുക്തരായി. വിളപ്പിൽശാല സ്വദേശി (40), പൂവാർ സ്വദേശി (66), പാറശാല സ്വദേശി (58), മണക്കാട് സ്വദേശി (33), കല്ലമ്പലം സ്വദേശി (31) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
വിളപ്പിൽശാല സ്വദേശി 9ന് ദോഹയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തി. അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ സർക്കാർ ക്വാറന്റൈൻ സെന്ററിലെത്തി. സ്രവ പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് സി.എഫ്.എൽ.ടി.സി ഹോമിയോ ആശുപത്രിയിലേക്ക് മാറ്റി. പൂവാർ സ്വദേശി 8ന് മുംബയിൽ നിന്ന് ട്രെയിനിൽ തിരുവനന്തപുരത്തെത്തി സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിൽ പ്രവേശിച്ചു. സ്രവ പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പാറശാല സ്വദേശി 15ന് സൗദി അറേബ്യയിൽ നിന്ന് വിമാനത്തിലാണ് എത്തിയത്. രോഗലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി. സ്രവം പരിശോധനയിൽ പോസിറ്റീവായി. മണക്കാട് സ്വദേശി 15ന് സൗദി അറേബ്യയിൽ നിന്ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തി. രോഗലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ സ്രവ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. കല്ലമ്പലം സ്വദേശി 11ന് സൗദി അറേബ്യയിൽ നിന്ന് കൊച്ചിയിൽ എത്തുകയും അവിടെ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ തിരുവനന്തപുരത്തെത്തി വീട്ടിൽ നിരീക്ഷണത്തിൽ പ്രവേശിച്ചു. ലക്ഷണങ്ങൾ ഉണ്ടായതിനെ തുടർന്നുള്ള പരിശോധനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് സി.എഫ്.എൽ.ടി.സി ഹോമിയോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ജില്ലയിൽ പുതുതായി 898 പേരാണ് നിരീക്ഷണത്തിലായത്. 661 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. ജില്ലയിലെ ആശുപത്രികളിൽ ഇന്നലെ രോഗലക്ഷണങ്ങളുമായി 26 പേരെ പ്രവേശിപ്പിച്ചു. 36 പേരെ ഡിസ്ചാർജ് ചെയ്തു. ഇന്നലെ 278 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 329 ഫലങ്ങളാണ് ലഭിച്ചത്.
ആകെ നിരീക്ഷണത്തിലുള്ളവർ: 18,349
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ: 17,216
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ: 127
കൊവിഡ് കെയർ സെന്ററുകളിൽ: 1006
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |