വക്കം: വക്കം കോടമ്പള്ളി - അണയിൽ റോഡും അണയിൽക്കടവും നവീകരിക്കുന്നു. മുഖ്യമന്ത്രിയുടെ തദ്ദേശ പുനരുദ്ധാരണ ഫണ്ടിൽ നിന്നാണ് 30 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡും കടവും നവീകരിക്കുന്നത്. പച്ചപ്പും കായലിന്റെ മനോഹാരിതയും അണയിൽ കടവിന് പുതിയ മാനം നൽകും.
ഓടം പള്ളി - അണയിൽ റോഡ് നവീകരണത്തിന് 15 ലക്ഷവും, അണയിൽ കടവ് നിർമ്മിക്കാൻ 15 ലക്ഷവുമാണ് വകയിരുത്തിരിക്കുന്നത്. അണയിൽ കടവിനോടൊപ്പം ബോട്ട് ജെട്ടിയും കടവിനോട് ചേർന്നുള്ള സ്ഥലത്ത് പ്രകൃതി രമണീയമായ രീതിയിൽ കുട്ടികളുടെ പാർക്കും സജ്ജീകരിക്കാനും പദ്ധതിയുണ്ട്. കായൽ ഭംഗി ആസ്വദിക്കുന്നതിനോടൊപ്പം ജല ടൂറിസത്തിലൂടെ ഗ്രാമപഞ്ചായത്തിന് വരുമാനവും നിരവധി തൊഴിൽ സാദ്ധ്യതയും ഇത് വഴി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കായൽ മത്സ്യങ്ങൾക്ക് പേര് കേട്ട വക്കത്തിന് പുതിയ തൊഴിൽ മേഖലയായി മാറുന്നതിന്റെ ആദ്യചുവടായി അണിയൽക്കടവ് മാറും. നാലിൽ മൂന്ന് ഭാഗം കായലാൽ ചുറ്റപ്പെട്ട വക്കത്തിന് കായിക്കരക്കടവ് പാലം കൂടി യാഥാർത്ഥ്യമാകുന്നതോടെ ജലഗതാഗതത്തിന്റെ പ്രസക്തി വർദ്ധിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
നവീകരിക്കാൻ അനുവദിച്ചത് - 30 ലക്ഷം
ഓടം പള്ളി - അണയിൽ റോഡ് നവീകരണത്തിന് - 15 ലക്ഷം
അണയിൽ കടവ് നിർമ്മിക്കാൻ - 15 ലക്ഷം
ഫണ്ട് - തദ്ദേശ പുനരുദ്ധാരണ ഫണ്ട്
കടവിൽ വരുന്നത്
ബോട്ട് ജെട്ടിയും
ചിൽഡ്രൻസ് പാർക്കും
ക്യാപ്ഷൻ: വക്കം അണയിൽക്കടവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |