വഡോദര: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂടെ താമസിപ്പിച്ച് ഗർഭിണിയാക്കിയ കാമുകനെയും മകളെ കാമുകന് വിറ്റ പെൺകുട്ടിയുടെ മാതാപിതാക്കളെയും പൊലീസ് പൊക്കി. ഗുജറാത്തിലാണ് സംഭവം.
പതിനേഴുകാരിയായ പെൺകുട്ടിയെ യുവാവ് ലൗ ഇൻ റിലേഷൻ എന്നപേരിൽ ഒപ്പം താമസിപ്പിച്ചു. പെൺകുട്ടി ഗർഭിണിയാണെന്നറിഞ്ഞപ്പോൾ മാതാപിതാക്കൾ അയ്യായിരം രൂപ വാങ്ങി പെൺകുട്ടിയെ കാമുകന് വിറ്റു.
കാമുകനൊപ്പം കഴിഞ്ഞു വരികവേ മാതാപിതാക്കൾ വീണ്ടും പണം ആവശ്യപ്പെടാൻ തുടങ്ങി. പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ അഞ്ച് ലക്ഷം രൂപ വേണമെന്നായി. അത്രയും തുക നൽകാൻ കൂലിപ്പണിക്കാരനായ കാമുകന് കഴിഞ്ഞില്ല. പണം തന്നേ മതിയാവൂ എന്ന് മാതാപിതാക്കൾ ശല്യം ചെയ്യാൻ തുടങ്ങിയപ്പോൾ കാമുകൻ പെൺകുട്ടിയെ വീട്ടിൽ നിന്ന് ഇറക്കി വിട്ടു. എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ച പെൺകുട്ടി പൊലീസിൽ പരാതിപ്പെട്ടു. പാെലീസെത്തി കാമുകനെയും മാതാപിതാക്കളെയും അറസ്റ്റ് ചെയ്തു. ഗർഭിണിയായ യുവതി എന്ത് ചെയ്യണമെന്നറിയാതെ കുഴയുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |