തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ നിന്ന് 2003 ജൂൺ 30ന് പടിയിറങ്ങും മുമ്പേ തന്നെ മഹമൂദ് സാറിന്റെ മനസ്സിലുണ്ടായിരുന്നു ആ സ്വപ്നം. സ്വന്തം നാട്ടിലെ കുട്ടികൾക്കായി മികച്ച ഒരു കലാലയം; വടകര നഗരത്തോടു ചേർന്ന് കോളേജില്ലെന്ന ക്ഷീണം തീർക്കണമെന്നതു തന്നെയായിരുന്നു ആ സ്വപ്നത്തിനു പിറകിൽ. അങ്ങനെയാണ് എം.എച്ച്.ഇ.എസ് (മലബാർ ഹയർ എജ്യൂക്കേഷൻ സൊസൈറ്റി) കോളേജിന്റെ ഉദയം.
കോളേജിനായി 2002-ൽ പ്രൊഫ.കെ.കെ.മഹമൂദിന്റെ നേതൃത്വത്തിൽ സൊസൈറ്റിയ്ക്ക് രൂപം നൽകിയിരുന്നു. അടുത്ത വർഷം തന്നെ വടകര ടൗണിലെ വാടകക്കെട്ടിടത്തിൽ സ്ഥാപനം തുറന്നു. രണ്ടു കോഴ്സുകളിലായി വെറും 9 വിദ്യാർത്ഥികളുമായാണ് കോളേജിന്റെ തുടക്കം. വൈകാതെ 2004-ൽ ചെരണ്ടത്തൂരിൽ 30 ഏക്കർ സ്ഥലത്തേക്ക് കോളേജ് മാറി. കോമേഴ്സ് (60സീറ്റ് ), ബി.ബി.എ (50), ബി.എ ഇംഗ്ളീഷ് (40) തുടങ്ങിയ വിവിധ കോഴ്സുകളിലായി ഇപ്പോൾ ആകെ ഏതാണ്ട് 1300 സീറ്റുണ്ട്. ഇതിൽ 50 ശതമാനവും മാനേജ്മെന്റ് സീറ്റാണ്. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് 10 ശതമാനം ഫീസ് ആനുകൂല്യമുണ്ട്. അഡ്മിഷന് ഒരു തരത്തിലുള്ള ഡൊണേഷനും വാങ്ങുന്നില്ലെന്ന സവിശേഷത കൂടിയുണ്ട് ഈ സ്ഥാപനത്തിന്.
അദ്ധ്യാപന ജീവിതം
ചെറുപ്പം തൊട്ടേ അദ്ധ്യാപനത്തോട് ആവേശമായിരുന്നു പ്രൊഫ.കെ.കെ.മഹമൂദിന്. മടപ്പള്ളി ഗവ.കോളേജിൽ നിന്നു പ്രീഡിഗ്രിയും ബിരുദപഠനവും പൂർത്തിയാക്കിയ ശേഷം ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിൽ നിന്നാണ് പി.ജി പഠനം കഴിഞ്ഞ് ഇറങ്ങുന്നത്. 1972-ൽ പാലക്കാട് വിക്ടോറിയ കോളേജിലായിരുന്നു ചരിത്രാദ്ധ്യാപകനായി തുടക്കം. കുറഞ്ഞ കാലയളവിൽ തന്നെ വിദ്യാർത്ഥികളുടെ പ്രിയങ്കരനായ അദ്ധ്യാപകനായി മാറാൻ സാധിച്ചിരുന്നു ഇദ്ദേഹത്തിന്. പിന്നീട് മലപ്പുറത്ത് തിരൂരങ്ങാടിയിലെ പി.എസ്.എം.ഒ കോളേജിൽ പ്രൊഫസറായി എത്തി. 1993-ൽ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ നിന്നു ചരിത്രത്തിൽ ഗോൾഡ് മെഡലോടെ എം ഫിൽ നേടി.
പി.എസ്.എം.ഒ കോളേജിൽ ചരിത്രവിഭാഗം മേധാവിയായിരിക്കെയാണ് നീണ്ട 31വർഷത്തെ അദ്ധ്യാപന ജീവിതത്തിനൊടുവിൽ 2003 ൽ സർവിസിൽ നിന്ന് വിരമിച്ചത്.
കോഴ്സുകൾ ഇവ
ബി.എ ഇംഗ്ളീഷ്, ബി.എസ്.സി ഫിസിക്സ്, മൈക്രോ ബയോളജി, ബയോ കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ബി.കോം, ബി.ബി.എ എന്നിവയാണ് എം.എച്ച്.ഇ.എസ് കോളേജിലെ ഡിഗ്രി കോഴ്സുകൾ. പി.ജി കോഴ്സുകൾ: എം.എസ് സി മൈക്രോ ബയോളജി, എം.കോം ഫിനാൻസ്. പുതിയ അദ്ധ്യയന വർഷം ബി.എസ് സി കെമിസ്ട്രി, ബി.എസ് സി സൈക്കോളജി കോഴ്സുകൾ തുടങ്ങാൻ പദ്ധതിയുണ്ട്.
ലക്ഷ്യം പിന്നാക്കക്കാർക്ക്
ഉന്നതവിദ്യാഭ്യാസം
സാമൂഹികമായി പിന്നാക്കം നിൽക്കുന്നവരും അയൽസംസ്ഥാനങ്ങളിൽ പോയി ഉയർന്ന ചെലവ് താങ്ങാൻ കഴിയാത്തവരുമായ മിടുക്കരായ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം ഉറപ്പാക്കുകയാണ് എം.എച്ച്.ഇ.എസ് കോളേജിന്റെ മുഖ്യലക്ഷ്യം. വിദ്യാർത്ഥികൾക്കായി മികവുറ്റ ഗവേഷണ കേന്ദ്രം സ്ഥാപിക്കുകയാണ് അടുത്ത പദ്ധതി.
കോളേജിന്റെ മികവുകൾ
പ്രാക്ടിക്കൽ ലബോറട്ടറി സൗകര്യം
പരിചയസമ്പന്നരായ അദ്ധ്യാപകർ
ഏറ്റവും അച്ചടക്കം നിറഞ്ഞ അന്തരീക്ഷം
മികച്ച വിജയം
ഒാഡിറ്റോറിയം
ബസ് സർവീസ്
കാന്റീൻ സൗകര്യം
എൻ.എസ്.എസ് യൂണിറ്ര്
എം.എച്ച്.ഇ.എസ് സ്ഥാപക മെമ്പർ
ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോളേജിന്റെ സ്ഥാപക മെമ്പറും ജനറൽ സെക്രട്ടറിയുമാണ് പ്രൊഫ.കെ.കെ മഹമൂദ്. അദ്ധ്യാപനത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും ഇദ്ദേഹം മുൻനിരയിലുണ്ട്. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായി 1997 ൽ വിവാ സ്പെഷ്യൽ സ്കൂൾ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. വടകരയിൽ 20 സെന്റ് സ്ഥലത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടു വരികയാണ് ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിവയുടെ ലക്ഷ്യം.
വടകരയിൽ ദയ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സെന്ററിനു തുടക്കമിട്ടതും പ്രൊഫ.മഹമൂദിന്റെ നേതൃത്വത്തിൽ തന്നെ. സെന്ററിന്റെ ചെയർമാനാണ് ഇദ്ദേഹം. വടകരയിലെ സാംസ്കാരിക മേഖലയിലും സജീവസാന്നിദ്ധ്യമാണ് പ്രൊഫ.മഹമൂദ്.
മെറ്റിസ് എജ്യൂക്കേഷൻ
എം.എച്ച്.ഇ.എസ് കോളേജിന്റെ സഹോദര സ്ഥാപനമായി 2019ൽ സയൻസ് ആൻഡ് മാനേജ്മെന്റ് കോഴ്സുകൾക്കായി മെറ്റിസ് എജ്യൂക്കേഷൻ പ്രവർത്തനം തുടങ്ങി.
mhescollege@yahoo.com
sridyo@gmail.com
www.mhescollege.com
8086915151
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |