പത്തനംതിട്ട: ജില്ലയിൽ ഇന്നലെ ഒൻപതുപേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ജൂൺ അഞ്ചിന് മഹാരാഷ്ട്രയിൽ നിന്നെത്തിയ അരുവാപ്പുലം സ്വദേശിനിയായ 29 കാരി. ഏഴിന് മഹാരാഷ്ട്രയിൽ നിന്നെത്തിയ റാന്നിഅങ്ങാടി ഈട്ടിച്ചുവട് സ്വദേശിയായ നാലു വയസുകാരൻ, നാലിന് ചെന്നൈയിൽ നിന്നെത്തിയ പുറമറ്റം സ്വദേശിനിയായ 25കാരി. മേയ് ആറിന് മസ്‌ക്കറ്റിൽ നിന്നെത്തിയ റാന്നി അങ്ങാടി സ്വദേശിയായ 66 വയസുകാരൻ, മസ്‌കറ്റിൽ നിന്നെത്തിയ റാന്നി അങ്ങാടി സ്വദേശിനിയായ 56 കാരി, ജൂൺ നാലിന് ഡൽഹിയിൽ നിന്നെത്തിയ ചെറുകോൽ കീക്കൊഴൂർ സ്വദേശിയായ 64കാരൻ, 12ന് കുവൈറ്റിൽ നിന്നെത്തിയ പൂതങ്കര, ഇളമണ്ണൂർ സ്വദേശിയായ 32കാരൻ,12ന് കുവൈറ്റിൽ നിന്നെത്തിയ മെഴുവേലി ഉളളന്നൂർ സ്വദേശിയായ 39കാരൻ, 15ന് ബംഗളൂരിൽ നിന്നെത്തിയ ചൂരക്കോട് സ്വദേശിയായ 42കാരൻ എന്നിവർക്കാണ് രോഗം .
ജില്ലയിൽ ഇതുവരെ ആകെ 169 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 12 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 64.
നിലവിൽ ജില്ലയിൽ 104 പേർ രോഗികളായുണ്ട്. ഇതിൽ 99 പേർ ജില്ലയിലും അഞ്ചു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 42 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 10 പേരും അടൂർ ജനറൽ ആശുപത്രിയിൽ ഒരാളും റാന്നി മേനാംതോട്ടം സി.എഫ്.എൽ.ടി.സിയിൽ 58 പേരും ഐസൊലേഷനിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |