മാള: പശുക്കളിലെ അകിടുവീക്കം ചെറുക്കുന്നതിന് ക്ഷീര കർഷകർക്ക് ആശ്വാസ പദ്ധതിയുമായി മിൽമ. മിൽമ എറണാകുളം മേഖലാ യൂണിയൻ ദേശീയ ക്ഷീരവികസന ബോർഡിന്റെ സഹകരണത്തോടെ പശുക്കളിലെ അകിടുവീക്കം മുൻകൂട്ടി മനസിലാക്കി അതിനെ പ്രധിരോധിക്കുന്നതിനുള്ള മാസ്റ്റൈറ്റിസ് കൺട്രോൾ പോപ്പുലറൈസേഷൻ പ്രൊജക്ട് (എം.സി.പി.പി ) നടപ്പിലാക്കുകയാണ്.
ഇതുവഴി പശുക്കളിൽ ആന്റിബയോട്ടിക് മരുന്നുകളുടെ ഉപയോഗം പരമാവധി കുറയ്ക്കാനാകും. പശുക്കളിൽ ഉണ്ടാകുന്ന പ്രകടമാകാത്ത അകിടുവീക്കം പ്രധാന വെല്ലുവിളിയാണ്. നിലവിലെ കൊവിഡ് 19 സാഹചര്യത്തിൽ വീടുകളിലെത്തി പശുക്കൾക്ക് ചികിത്സ ലഭ്യമാക്കുന്നതിനുള്ള വെറ്ററിനറി ഡോക്ടർമാരുടെ അഭാവത്തിലും ഈ പദ്ധതി ക്ഷീരകർഷകർക്ക് ഏറെ പ്രയോജനപ്രദമാണ്. ഈ പദ്ധതി വഴി ഏകദേശം 46,000 കർഷകർക്ക് ഗുണം കിട്ടുന്ന അകിടുവീക്ക നിവാരണ കിറ്റുകളാണ് വിതരണം ചെയ്യുന്നത്. ഇതോടൊപ്പം ക്ഷീരസംഘം ജീവനക്കാർക്ക് സി.എം.ടി ടെസ്റ്റ് നടത്തുന്നതിനുള്ള പരിശീലനവും മിൽമ നൽകി വരുന്നു. മിൽമ എറണാകുളം മേഖലയിലെ ഇടുക്കി, എറണാകുളം, തൃശൂർ, കോട്ടയം ജില്ലകളിലെ ക്ഷീരകർഷകർക്ക് പ്രയോജനം ലഭിക്കുന്ന ഈ പദ്ധതി നാഷണൽ പ്ലാൻ ഫോർ ഡെയറി ഡെവലപ്മെന്റ് പ്രൊജക്ടിൽ ഉൾപ്പെടുത്തിയാണ് നടപ്പാക്കുന്നതെന്ന് മിൽമ എറണാകുളം മേഖലാ ചെയർമാൻ ജോൺ തെരുവത്ത് അറിയിച്ചു...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |