കോഴിക്കോട്: തീയ്യ സമുദായത്തെ അവഹേളിക്കുന്ന തരത്തിൽ ചന്ദ്രിക ആഴ്ചപ്പതിപ്പിൽ വന്ന ലേഖനം സത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. സമുദായവികാരം വ്രണപ്പെടുത്തുന്ന നടപടിയാണിത്. തീയ്യ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്ന ലേഖനം പിൻവലിക്കാൻ ചന്ദ്രിക മാനേജ്‌മെന്റ് തയ്യാറാവണം. ചരിത്രത്തെ വളച്ചൊടിച്ച് സമുദായ സ്പർദ്ധയുണ്ടാക്കാനുള്ള ശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |