ആലപ്പുഴ: ഒരുകുടുബത്തിലെ മൂന്ന് പേർ ഉൾപ്പെടെ ജില്ലയിൽ ഇന്നലെ 13 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 164 ആയി . ഇന്നലെ രോഗം സ്ഥിരീകരിച്ച പത്തുപേർ വിദേശത്തു നിന്നും മൂന്ന് പേർ ഡൽഹിയിൽ നിന്നും എത്തിയതാണ് .മൂന്നുപേരെ ഹരിപ്പാട് ആശുപത്രിയിലും 10പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരു സ്ത്രീ ഉൾപ്പെടെ ആറുപേർ രോഗമുക്തരായി. ഇന്നലെ വരെ 111പേർ രോഗമുക്തരായി.ഖത്തറിൽ നിന്നും കൊച്ചിയിൽ എത്തിയ കൃഷ്ണപുരം സ്വദേശി, കുവൈറ്റിൽ നിന്നും എത്തിയ തഴക്കര സ്വദേശി, പാലമേൽ സ്വദേശി, വയലാർ സ്വദേശി,48വയസുള്ള ചെട്ടികുളങ്ങര സ്വദേശി, ഖത്തറിൽ നിന്നും കൊച്ചിയിൽ എത്തിയ ആലപ്പുഴ സ്വദേശി, കുവൈറ്റിൽനിന്നും കൊച്ചിയിൽ എത്തി ഒരേ വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന പാലമേൽ സ്വദേശികളായ യുവാക്കൾ, ഡൽഹിയിൽ നിന്നും വിമാനത്തിൽ കൊച്ചിയിൽ എത്തിയ ഭരണിക്കാവ് സ്വദേശികളായ മാതാപിതാക്കളും മകനും, കുവൈറ്റിൽ നിന്നും കോഴിക്കോടെത്തിയ 47വയസുള്ള പുറക്കാട് സ്വദേശി എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
നിരീക്ഷണത്തിൽ 7224 പേർ
ജില്ലയിൽ നിലവിൽ 7224 പേരാണ് നിരീക്ഷണത്തിലുള്ളത് . 178 പേർ വിവിധ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 147ഉം ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ 21ഉം ആലപ്പുഴ ജനറൽ ആശുപത്രിയിൽ ആറും കായംകുളം ഗവ. ആശുപത്രിയിൽ നാലു പേർ വീതവുമാണ് നിരീക്ഷണത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |