ബംഗളൂരു: കൊവിഡ് വ്യാപകമായതോടെ കർണാടകത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു.ജൂലായ് അഞ്ച് മുതൽ ഞായറാഴ്ചകളിൽ സമ്പൂർണ്ണ ലോക്ക്ഡൗണാക്കാൻ സർക്കാർ തീരുമാനിച്ചു.ജൂലായ് 10 മുതൽ എല്ലാ ശനിയാഴ്ചയും സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും. തിങ്കൾ മുതൽ രാത്രി എട്ട് മണി മുതൽ രാവിലെ അഞ്ചുവരെ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരുവിൽ കൂടുതൽ ചന്തകൾ അടച്ചിടും. കല്ല്യാണ ഹാളുകൾ , ഹോസ്റ്റലുകൾ അടക്കമുള്ള വലിയ കെട്ടിടങ്ങൾ കൊവിഡ് കെയർ സെന്ററുകളാക്കും. പലചരക്ക് കടകളിൽ ജനക്കൂട്ടം ഒഴിവാക്കാൻ കൂടുതൽ മൊത്തക്കച്ചവട പച്ചക്കറി മാർക്കറ്റുകൾ ഒരുക്കും.
സംസ്ഥാനത്ത് ഇന്നലെ 918 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം കർണാടകയിൽ രേഖപ്പെടുത്തുന്ന ഉയർന്ന കൊവിഡ് നിരക്കാണിത്. ബംഗളൂരു മേഖലയിൽ മാത്രം 596 പേർക്കാണ് രോഗം ബാധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |