വാഷിംഗ്ടൺ: ലോകത്ത് കൊവിഡ് രോഗികൾ ഒരു കോടി കടന്നതോടെ, ലോകരാജ്യങ്ങൾ ആശങ്കയിലാണ്. വൈറസ് വ്യാപനം ആരംഭിച്ച് 184 ദിവസം പിന്നിട്ടിട്ടും വ്യാപനം വർദ്ധിക്കുകയല്ലാതെ ഒരു കുറവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അമേരിക്കയിൽ മാത്രം രോഗികളുടെ എണ്ണം 26 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണം 1.28 ലക്ഷമാണ്. തൊട്ടുപിന്നിൽ ബ്രസീലുണ്ട്. രോഗികൾ 13 ലക്ഷമായി. മരണം അരലക്ഷം കവിഞ്ഞു. റഷ്യയിൽ ആറേകാൽ ലക്ഷം രോഗികളുണ്ട്. ദിനവും 6000ത്തിലധികം പേർ രാജ്യത്ത് രോഗികളാകുന്നുണ്ട്. എന്നാൽ, പ്രതിദിന മരണം മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. ഇന്നലെ 104 പേരാണ് രാജ്യത്ത് മരിച്ചത്. ആകെ മരണം - 9,073.
അതേസമയം, ലോകത്താകെ മരണം അഞ്ച് ലക്ഷം കടന്നു. ഭേദമായവരുടെ എണ്ണം 54 ലക്ഷം കവിഞ്ഞിട്ടുണ്ട്.
ചൈനയിൽ ഇന്നലെ 17 പുതിയ രോഗികൾ. ഇതിൽ 14ഉം ബീജിംഗിലാണ്. പ്രദേശത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്തയാഴ്ച മുതൽ ഇറാനിൽ മാസ്ക് നിർബന്ധമായും ധരിച്ചിരിക്കണം.
വൈറസ് വ്യാപനം വർദ്ധിച്ചതോടെ വെന്റിലേറ്ററുകൾ നിർമ്മിക്കാനൊരുങ്ങി പാകിസ്ഥാൻ.
ബ്രിട്ടനിൽ നിന്ന് എത്തുന്നവർക്ക് അയർലാൻഡിൽ 14 ദിന ക്വാറന്റൈൻ നിർബന്ധം.
ക്യാമ്പ്ഗ്രൗണ്ട്സ് തുറക്കാനൊരുങ്ങി ഹവായ്.
ദക്ഷിണ കൊറിയയിൽ 62 കേസുകൾ.
സെർബിയൻ പ്രതിരോധ മന്ത്രി അലക്സാൻഡർ വുലിൻ, സ്പീക്കർ മാജാ ഗോജ്കോവിക് എന്നിവർക്ക് കൊവിഡ്.
ഓക്സ്ഫോർഡ് മരുന്ന് കമ്പനിയുമായി ചേർന്ന് കൊവിഡ് വാക്സിൻ നിർമ്മിക്കാനൊരുങ്ങി ബ്രസീൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |