SignIn
Kerala Kaumudi Online
Thursday, 13 August 2020 5.24 AM IST

34 പേർക്ക് കൊവിഡ്

ggg
.

മലപ്പുറം: ജില്ലയിൽ 34 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ഒമ്പത് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 25 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. എല്ലാവരും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
തമിഴ്നാട്ടിലെ ചെങ്കൽപ്പെട്ടിൽ നിന്ന് ഒരുമിച്ചെത്തിയ മൂന്നിയൂർ പഞ്ചായത്തിലെ ചുഴലി സ്വദേശി (48)​, ചെമ്മാട് പാറക്കടവ് സ്വദേശി (50)​, ഭോപ്പാലിൽ നിന്ന് തീവണ്ടിയിലെത്തിയ ചെറുകര സ്വദേശി (26), ബംഗളൂരുവിൽ നിന്നെത്തിയ വെറ്റിലപ്പാറ ഊർങ്ങാട്ടിരി സ്വദേശി (23), ചെന്നൈയിൽ നിന്നെത്തിയ കണ്ണമംഗലം പൂച്ചോലമാട് സ്വദേശി (44), ചെന്നൈയിൽ നിന്നെത്തിയ വാഴയൂർ സ്വദേശിനി (37), ജമ്മുവിൽ നിന്നും പ്രത്യേക തീവണ്ടിയിലെത്തിയ ചീക്കോട് സ്വദേശി (23), ചെന്നൈയിൽ നിന്നെത്തിയ താനൂർ സ്വദേശി (53), ബംഗളൂരുവിൽ നിന്നെത്തിയ പുത്തനത്താണി അതിരുമട സ്വദേശി (21) എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലെത്തിയ രോഗബാധിതരായവർ.
ഒമാനിൽ നിന്ന് കൊച്ചി വഴിയെത്തിയ പെരുമണ്ണ ക്ലാരി സ്വദേശി (46), റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ വണ്ടൂർ സ്വദേശി (36), സലാലയിൽ നിന്ന് കണ്ണൂർ വിമാനത്താവളം വഴിയെത്തിയ തവനൂർ കാടഞ്ചേരി സ്വദേശി (26), ദമാമിൽ നിന്നും തിരുവനന്തപുരം വഴിയെത്തിയ ചെറിയമുണ്ടം സ്വദേശി (57), അതേ വിമാനത്തിലെത്തിയ ചീക്കോട് സ്വദേശി (36), മസ്‌ക്കറ്റിൽ നിന്ന് കണ്ണൂർ വഴിയെത്തിയ വെളിമുക്ക് മൂന്നിയൂർ സ്വദേശി (36), ദമാമിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ വടക്കുംപുറം മൂർക്കനാട് സ്വദേശി (36), ദമാമിൽ നിന്ന് കൊച്ചി വഴിയെത്തിയ കടുങ്ങപുരം പുഴക്കാട്ടിരി സ്വദേശി (44), അബുദാബിയിൽ നിന്ന് കൊച്ചി വഴിയെത്തിയ പുലാമന്തോൾ പാലൂർ സ്വദേശിനി(30) ഇവരുടെ 11ഉം ആറും വയസുള്ള കുട്ടികൾ, റഷ്യയിൽ നിന്ന് ഡൽഹി വഴിയെത്തിയ പെരിന്തൽമണ്ണ പൊന്ന്യാക്കുർശി സ്വദേശിനി (19), മാൽഡോവയിൽ നിന്ന് കൊച്ചി വഴിയെത്തിയ തലപ്പാറ സ്വദേശി (23), ഷാർജയിൽ നിന്ന് കൊച്ചി വഴിയെത്തിയ പുലാമന്തോൾ പാലൂർ സ്വദേശി (32), റിയാദിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ പുൽപ്പറ്റ പാലോട്ടിലെ എട്ടുവയസ്സുകാരി, ഷാർജയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ തിരുന്നാവായ പട്ടർനടക്കാവ് സ്വദേശി (24), ജിദ്ദയിൽ നിന്ന് തിരുവനന്തപുരം വഴിയെത്തിയ കോഡൂർ മുണ്ടക്കോട് സ്വദേശി (44), ദമാമിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ വാഴക്കാട് വാലില്ലാപ്പുഴ സ്വദേശി (45), ജിദ്ദയിൽ നിന്ന് കൊച്ചി വഴിയെത്തിയ കൂട്ടിലങ്ങാടി പെരിന്താറ്റിരി സ്വദേശി (33), കുവൈത്തിൽ നിന്ന് കണ്ണൂർ വഴിയെത്തിയ വാഴക്കാട് ചേവായൂർ സ്വദേശി (24), ഖത്തറിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ വട്ടംകുളം സ്വദേശി (39), കുവൈത്തിൽ നിന്ന് കണ്ണൂർ വഴിയെത്തിയ മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി (35), കുവൈത്തിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ തിരൂർ സൗത്ത് അന്നാര സ്വദേശി (31), ദുബൈയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ താഴെക്കോട് സ്വദേശി (36), അബുദാബിയിൽ നിന്ന് കരിപ്പൂർ വഴിയെത്തിയ താനൂർ സ്വദേശിനി (30) എന്നിവർക്കും രോഗം സ്ഥിരീകരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, MALAPPURAM, KOVID
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.