തൃശൂർ: ജില്ലയിൽ ഒമ്പത് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 8 പേർ രോഗമുക്തരായി. 6 പേർ വിദേശത്തു നിന്നും 3 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ജൂൺ 30 ന് ഷാർജയിൽ നിന്ന് വന്ന കടങ്ങോട് സ്വദേശി (24), ഷാർജയിൽ നിന്ന് വന്ന പുന്നയൂർക്കുളം സ്വദേശി (37), ഖത്തറിൽ നിന്ന് വന്ന കല്ലൂർ സ്വദേശി (25), ദോഹയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (23), ഖത്തറിൽ നിന്ന് വന്ന തളിക്കുളം സ്വദേശി (36) , ഒമാനിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (34), തിരുനെൽവേലിയിൽ നിന്ന് കല്ലൂർ സ്വദേശി (35), തിരുനെൽവേലിയിൽ നിന്ന് വന്ന തൃക്കൂർ സ്വദേശി (27), ചെന്നൈയിൽ നിന്ന് വന്ന കൊടുങ്ങല്ലൂർ സ്വദേശി (62) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 428 ആയി. രോഗം സ്ഥീരികരിച്ച 166 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുമ്പോൾ ത്യശൂർ സ്വദേശികളായ 6 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു.
ആകെ നിരീക്ഷണത്തിൽ
19,511 പേർ
വീടുകളിൽ 19315 പേർ
ആശുപത്രികളിൽ
196 പേർ
ആകെ രോഗമുക്തർ 253 പേർ
കൊവിഡ് സംശയിച്ച് 22 പേർ ആശുപത്രിയിൽ
പുതുതായി
നിരീക്ഷണത്തിൽ 1044 പേർ
ഒഴിവാക്കിയത് 855 പേരെ
ഇന്നലെ പരിശോധനയ്ക്ക് അയച്ചത് 357 സാമ്പിൾ
ഇതുവരെ ആകെ 10766
ലഭിക്കാനുള്ളത് 940 സാമ്പിൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |