കല്ലമ്പലം: വിലങ്ങര ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവർച്ച നടത്തുന്നതിനിടെ നിരവധി മോഷണക്കേസുകളിലെ പ്രതി പിടിയിലായി. കിളിമാനൂർ പഴയകുന്നുന്മേൽ കിഴക്കുംകര കുന്നുംപുറത്തു വീട്ടിൽ സുധീരൻ (40) ആണ് പിടിയിലായത്. കല്ലമ്പലം പൊലീസ് ഇൻസ്പെക്ടർ ഫറോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർമാരായ അനിൽ .ആർ.എസ്, സനിൽ കുമാർ, എ.എസ്.ഐ സുനിൽ, എസ്.സി.പി.ഒ ബിജു,സി.പി.ഒ പ്രശാന്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ചിത്രം: അറസ്റ്റിലായ സുധീരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |