ന്യൂയോർക്ക്: കൊവിഡ് വായുവിലൂടെ പകരുന്നതിന് തെളിവുകളുണ്ടെന്ന് ശാസ്ത്രജ്ഞർ. ഇതിന്റെ അടിസ്ഥാനത്തിൽ കൊവിഡ് മാനദണ്ഡങ്ങളിൽ മാറ്റംവരുത്തണമെന്ന് ലോകാരോഗ്യ സംഘടനയോട് (ഡബ്ല്യു.എച്ച്.ഒ) ശാസ്ത്രജ്ഞർ ആവശ്യപ്പെട്ടതായി റിപ്പോർട്ട്.
32 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞരടങ്ങുന്ന സംഘം ലോകാരോഗ്യ സംഘടനയെ, വായുവിലൂടെ കൊവിഡ് പകരുമെന്ന വിവരം തെളിവുകൾ സഹിതം കത്തിലൂടെ അറിയിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അടുത്തയാഴ്ച ഒരു ശാസ്ത്ര ജേണലിൽ ഇക്കാര്യം പ്രസിദ്ധീകരിക്കാൻ ഗവേഷകർ ഉദ്ദേശിക്കുന്നുണ്ട്. അതേസമയം, വൈറസ് വായുവിലൂടെ പകരുമെന്നതിന് ഈ തെളിവുകൾ മതിയാകില്ലെന്ന് ലോകാരോഗ്യ സംഘടന പ്രതികരിച്ചതായി റിപ്പോർട്ടുണ്ട്.
കൊവിഡ് ബാധിതനായ വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത് ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ മൂക്കിൽ നിന്നോ വായിൽ നിന്നോ പുറത്തുവരുന്ന സ്രവങ്ങളിലൂടെയാണെന്നാണ് ലോകാരോഗ്യ സംഘടന നേരത്തെ അറിയിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |