ഇടുക്കി: സ്വകാര്യ ക്രഷറിന്റെ ഉദ്ഘാടനത്തിന് സാമൂഹിക അകലം പാലിക്കാതെ നിശാ പാര്‍ട്ടി നടത്തിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉടുമ്പന്‍ചോലയിലെ രാജാപ്പാറയിലുള്ള സ്വകാര്യ റിസോര്‍ട്ടില്‍ നടന്ന ആഘോഷപരിപാടി മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും അറിവോടെയാണോയെന്നും അദ്ദേഹം ചോദിച്ചു.
ഇക്കാര്യം സി.പി.എം വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ഉടുമ്പന്‍ചോല എം.എം മണിയുടെ നിയമസഭാ മണ്ഡലമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റിൽ പറത്തിക്കൊണ്ട് നടന്ന പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് മന്ത്രി എം.എം മണിയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.
സംസ്ഥാന സർക്കാർ ഭരിച്ച നാല് വര്‍ഷത്തിനിടയില്‍ ഇതുപോലെ അനധികൃതമായി ക്വാറി ലൈസന്‍സ് നല്‍കുകയും മാഫിയാ സംഘങ്ങളുമായി ബന്ധപ്പെത്തില്‍ ഏര്‍പ്പെടുകയും ചെയ്തുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
പരിപാടികളുടെ ഉദ്ഘാടനം നടത്തി വിവാദ മുതലാളിയില്‍ നിന്ന് ഒരു കോടി രൂപ കൈപ്പറ്റിയെന്ന് മുല്ലപ്പള്ളി ആരോപണമുന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്‍െ്‌റ ഇടപെടല്‍ മൂലമാണ് ഈ നാണംകെട്ട പരിപാടികളെല്ലാം വൈദ്യുത മന്ത്രിയുടെ മണ്ഡലത്തില്‍ നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |