SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.09 PM IST

കളിക്കുമ്പോൾ ആളാരാണെന്ന് അറിഞ്ഞ് കളിക്കണ്ടേ? "ദുർഗന്ധം വമിക്കുന്ന ചളിയിൽ വീണവർക്ക് മറ്റുള്ളവരും അങ്ങനെയായി കാണണമെന്നത് അത്യാഗ്രഹമാണ്, നിങ്ങളുടെ കളരിയല്ലീത്'

Increase Font Size Decrease Font Size Print Page
hareesh-peradi

തിരുവനന്തപുരം: വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെയൊക്കെ ആരോപണമുയർന്നിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയ്ക്ക് പിന്തുണയുമായെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി.

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ രംഗത്തെത്തിയിരിക്കുന്നത്. ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല ഇദ്ദേഹമെന്ന്, മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് നടൻ കുറിച്ചു. തലശ്ശേരി വർഗീയ കലാപ കാലത്ത് ജീവൻ പണയംവച്ച് പിണറായി വിജയൻ ചെയ്ത പ്രവർത്തനങ്ങളെപ്പറ്റിയും താരം കുറിപ്പിലൂടെ വിവിരിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ആരുടെയും പെട്ടി താങ്ങി നേതാവായ ആളല്ല ഈ മനുഷ്യൻ ...സാധാരണ മനുഷ്യരുടെ നീറുന്ന പ്രശ്നങ്ങൾ തലയിലേറ്റിയാണ് ശീലം ...ഏല്ലാവരും പോകരുതെന്ന് പറഞ്ഞിട്ടും തിരിച്ച് വരുമെന്ന് ഉറപ്പിലാഞ്ഞിട്ടും തലശ്ശേരി വർഗ്ഗീയ കലാപ കാലത്ത് ഒരു ജീപ്പിൽ നാല് സഖാക്കളെയും കൂട്ടി പ്രശ്ന ബാധിത സ്ഥലങ്ങളിൽ ധീരതയോടെ കടന്ന് ചെന്ന് ആ ജീപ്പിന്റെ മുകളിൽ കയറി നിന്ന് മതസൗഹാർദ്ധത്തെ കുറിച്ചും മനുഷ്യത്വത്തെ പറ്റിയും ബോധവൽക്കരണം നടത്തിയ സഖാവാണ്...കളിക്കുമ്പോൾ ആളാരാണെന്ന് അറിഞ്ഞ് കളിക്കണ്ടേ ?..."ദുർഗന്ധം വമിക്കുന്ന ചളിയിൽ വീണവർക്ക് മറ്റുള്ളവരും അങ്ങിനെയായി കാണണെമെന്നത് അത്യാഗ്രഹമാണ്...നിങ്ങളുടെ കളരിയല്ലീത്".. ഇത് വേറെ കളരിയാണ്..വയറ് നിറഞ്ഞവർക്ക് ഏമ്പക്കം വീട്ട് കിടന്നുറങ്ങാനുളള രാത്രി ...

TAGS: HAREESH PERADI, FACEBOOK POST, PINARAYI VIJAYAN, GOLD TRAFFICKING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY