ഹരിപ്പാട്: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള സർവോദയ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഹരിപ്പാട് നിയോജക മണ്ഡലത്തിലെ 1500 ഓട്ടോ റിക്ഷാ തൊഴിലാളികൾക്ക് മാസ്ക് വിതരണം ചെയ്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം നിർവഹിച്ചു. സർവോദയ നിയോജക മണ്ഡലം ചെയർമാൻ എസ്.ദീപു അദ്ധ്യക്ഷത വഹിച്ചു. കൺവീനർ രഞ്ജിത് ചിക്കോലി, ജോൺ തോമസ്, എസ്.വിനോദ് കുമാർ, എം.ആർ ഹരികുമാർ, ബിജു കൊല്ലശ്ശേരി, അഡ്വ.വി.ഷുക്കൂർ, ജേക്കബ് തമ്പാൻ, വൃന്ദ.എസ്.കുമാർ, വിഷ്ണു.ആർ.ഹരിപ്പാട്, റോജിൻ സാഹ, സ്നേഹ ആർ.വി, അജീർ മുഹമ്മദ്, അരുൺ.വി, മനോജ്‌കുമാർ എന്നിവർ സംസാരിച്ചു.