കോട്ടയം: ആദ്യ ഭാര്യയുടെ പേരിൽ രണ്ടാം ഭാര്യക്ക് വ്യാജ ആധാർകാർഡ് നൽകിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. സംക്രാന്തി പുത്തൻപറമ്പിൽ എ.സലിം (54) ആണ് അറസ്റ്റിലായത്. ആദ്യഭാര്യ ജോലിതേടി വിദേശത്ത് പോയതിനെതുടർന്നാണ് ഇയാൾ രണ്ടാം ഭാര്യയെ പരിചയപ്പെടുന്നത്. സിലിമുമായി പിണങ്ങിയ ആദ്യ ഭാര്യ പിന്നെ തിരിച്ചുവന്നില്ല. തുടർന്നാണ് കാമുകിയെ ഇയാൾ വിവാഹം കഴിച്ചത്.
ആദ്യഭാര്യയുടെ വിലാസവും പേരും ഉപയോഗിച്ചാണ് ആധാർകാർഡും റേഷൻകാർഡും സംഘടിപ്പിച്ചത്. അത് കണ്ടെത്തിയതോടെ രണ്ടാം ഭാര്യ ഭർത്താവിനെ ചോദ്യം ചെയ്തു. ഇതോടെ ഭർത്താവ് ഭീഷണിപ്പെടുത്തി. തുടർന്നാണ് ഗാന്ധിനഗർ പൊലീസിൽ രണ്ടാം ഭാര്യ പരാതി നൽകിയത്. തന്റെ അനുമതിയില്ലാതെ ആദ്യഭാര്യയുടെ പേരിലുള്ള റേഷൻകാർഡ് തന്റെ പേരിലാക്കിയെന്നും താനറിയാതെയാണ് ഇതെല്ലാം ചെയ്തതെന്നും കാട്ടിയാണ് പരാതി നൽകിയത്. എസ്.ഐ ദീപക്കിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ വ്യാജ ആധാർകാർഡും റേഷൻകാർഡും കണ്ടെത്തി. തുടർന്നാണ് സലിമിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |