കൊച്ചി: സംസ്ഥാനത്തെ എല്ലാ ഐ.ടി.ഐകളിലും പ്രൊഡ്ക്ഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് തൊഴിൽ, നൈപുണ്യ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. ഇവിടെ നിന്നുള്ള ഉത്പന്നങ്ങൾ ഐ.ടി.ഐ പ്രോഡക്ട്‌സ് ആന്റ് സർവീസസ് എന്ന പേരിൽ വിപണിയിലെത്തിക്കും.
തൊഴിൽമേഖലയിൽ രൂപപ്പെടുന്ന മാറ്റങ്ങൾക്കനുസൃതമായി നൈപുണ്യശേഷിയുള്ള തൊഴിൽശക്തി വളർത്തിയെടുക്കുന്നതിന് സംസ്ഥാനസർക്കാർ മുൻഗണന നൽകുമെന്ന്
12 ഐ.ടി.ഐകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ പോവുകയാണ്. ഐ.ടി.ഐകളിലെ പ്ലേസ്‌മെന്റ് സെല്ലുകളും ജോബ്‌ഫെയറുകളും മുഖേന ഇതിനകം 19,810 പേർക്ക് തൊഴിൽ ലഭ്യമാക്കി.
മികവ് പുലർത്തുന്ന ട്രെയിനികൾക്ക് വിദേശരാജ്യങ്ങളിൽ പരിശീലനത്തിനായി സർക്കാർ നടപ്പാക്കിയ ടെക്‌നിക്കൽ എക്‌സ്‌ചേഞ്ച് പ്രോഗ്രാം ഏറെ പ്രയോജനപ്രദമാണെന്ന് വ്യക്തമായിട്ടണ്ട്.
കൊല്ലം ചവറയിൽ ആരംഭിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആന്റ് കൺസ്ട്രക്ഷൻ ഈ രംഗത്തെ മികച്ച ഇടപെടലാണ്. അടിസ്ഥാനതലം മുതൽ മാനേജ്‌മെന്റ് തലം വരെയുള്ള കോഴ്‌സുകൾ ഇവിടെയുണ്ട്.
തൊഴിലന്വേഷകർക്കായി സ്റ്റേറ്റ് ജോബ് പോർടൽ പ്രവർത്തിക്കുന്നുണ്ട്. തൊഴിലന്വേഷകർക്കും തൊഴിൽദാതാക്കൾക്കും ജോബ് പോർടലിൽ രജിസ്റ്റർ ചെയ്യാം. ഗാർഹികവും പ്രാദേശികവുമായ ആവശ്യങ്ങൾക്ക് തൊഴിലാളികളെ കണ്ടെത്തുന്നതിന് സ്‌കിൽ രജിസ്ട്രി മൊബൈൽ ആപിനും രൂപം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |