മുംബയ്:ബോളിവുഡ് താരം അമിതാഭ് ബച്ചന് കൊവിഡ്-19 സ്ഥിരീകരിച്ച വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ പ്രാര്‍ഥനയും ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്. സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-ചലച്ചിത്ര- കായിക മേഖലയില്‍നിന്നുള്ള പ്രമുഖരുള്‍പ്പടെയുള്ളവര്‍ അമിതാഭ് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന പ്രാര്‍ത്ഥനയുമായി എത്തി. ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ വഴിയാണ് ആളുകള്‍ അദ്ദേഹത്തിന് ആശംസകളും പ്രാര്‍ത്ഥനയും അറിയിച്ചത്. ഇപ്പോഴിതാ, വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്രയും ബിഗ് ബിയ്ക്ക് രോഗശാന്തി നേര്‍ന്നിരിക്കുകയാണ്.
'നിങ്ങള്‍ വിഷമിക്കേണ്ട. വാക്സിന്‍ നിങ്ങളുടെ കൈയില്‍ തന്നെയുണ്ട്. അതിന്റെ പേര് ബിഗ് വി എന്നാണ്. അത് സ്വയം നിര്‍മിതവും ജൈവികവുമാണ്. ജന്മനാ പോരാളിയായ നിങ്ങളെപ്പോലുള്ള എല്ലാവരുടെയും ഉള്ളില്‍ അത് സ്വാഭാവികമായി വളരുന്നു', ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്തു.കൊവിഡ് സ്ഥിരീകരിച്ച വിവരം അമിതാഭ് ബച്ചന്‍ തന്നെയാണ് ട്വീറ്ററിലൂടെ പങ്കുവച്ചത്. താനുമായി കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും കൊവിഡ്-19 പരിശോധന നടത്താനും അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.കൊവിഡ്-19 സ്ഥിരീകരിച്ചതിന് പിന്നാലെ ശനിയാഴ്ച അദ്ദേഹത്തെ മുംബൈയിലെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബച്ചന് പിറകെ മകന്‍ അഭിഷേക് ബച്ചനും ഐശ്വര്യയ്ക്കും മകൾക്കും കൊവിഡ് 19 സ്ഥിരീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |