
ന്യൂഡൽഹി: പൊതു പ്രദർശനത്തിനുള്ള ചലച്ചിത്രങ്ങൾക്ക് അനുമതി നൽകുന്ന സെൻസർ ബോർഡിന് ഒ.ടി.ടി പ്ളാറ്റ്ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കാൻ അധികാരമില്ലെന്ന് വാർത്താ വിതരണ മന്ത്രാലയം. ഒ.ടി.ടി ഉള്ളടക്കം 2021ലെ ഐ.ടി നിയമങ്ങളുടെ കീഴിലാണെന്നും വാർത്താ വിതരണ സഹമന്ത്രി എൽ. മുരുകൻ ലോക്‌സഭയിൽ അറിയിച്ചു. ചട്ടപ്രകാരം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ നിയമപ്രകാരം നിരോധിച്ചിരിക്കുന്ന ഉള്ളടക്കം സംപ്രേക്ഷണം ചെയ്യാൻ പാടില്ല. കൂടാതെ ഉള്ളടക്കത്തെ,പ്രേക്ഷകരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കണം. ഇവ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും പൊതുജനപരാതികൾ പരിഹരിക്കുന്നതിനും സംവിധാനമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |