കോഴിക്കോട്: കേരളത്തിലെ സ്വർണക്കടത്തിന്റെ കേന്ദ്രം വടക്കൻ കേരളത്തിലെ സ്വര്ണവിൽപ്പനയുടെ ഹബ്ബായ കൊടുവള്ളിയെന്ന് വിവരം. ഇവിടം കേന്ദ്രീകരിച്ച് ഒരു വര്ഷം നടക്കുന്നത് 100 കിലോയുടെ സ്വർണക്കടത്തും 1000 കോടിയുടെ ഹവാല ഇടപാടുകളുമാണെന്നും വിവരമുണ്ട്.
സംസ്ഥാന പൊലീസ് എൻ.ഐ.എയ്ക്ക് കൈമാറിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. ഇതിനായി സ്ത്രീകളെ കുട്ടികളെയും പോലും റിക്രൂട്ട് ചെയ്യുന്നുണ്ട്. ഈ തീവ്ര വർഗീയ സംഘടനകളാണ് സ്വർണക്കടത്തിന് പിന്നിലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
പണവും സ്വർണവും ഇവർ ഉപയോഗിക്കുന്നത് തീവ്രവാദ പ്രവർത്തങ്ങൾക്കാണ് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടുവള്ളിയിൽ കസ്റ്റംസിന്റെ റെയ്ഡ് അടുത്തിടെ നടന്നിരുന്നു. കോഴിക്കോട് ബിസിനസ് നടത്തുന്ന വള്ളിക്കാട് ഷാഫി ഹാജിയുടെ വീട്ടിലാണ് കസ്റ്റംസ് റെയ്ഡ് നടന്നത്.
ഇയാളുടെ മകന് സ്വർണക്കടത്ത് കേസിലെ പ്രതികളിൽ ഒരാളായ സന്ദീപ് നായരുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് കസ്റ്റംസ് റെയ്ഡ് ഉണ്ടായത്. ഹാജിയുടെ കുടുംബത്തിന് മുസ്ലിം ലീഗുമായി ബന്ധമുണ്ടെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |