തിരുവനന്തപുരം: ഓൺലൈൻ പഠനത്തിന് സാങ്കേതിക സൗകര്യങ്ങൾ ഉള്ളവരെന്നും ഇല്ലാത്തവരെന്നുമുള്ള ഡിജിറ്റൽ വിഭജനം വിദ്യാർത്ഥികൾക്കിടയിൽ ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി കെ.ടി ജലീൽ പറഞ്ഞു. കുറഞ്ഞ ചെലവിൽ ലാപ്‌ടോപ്പ് സ്വന്തമാക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ സഹായിക്കുന്നുണ്ട്. സൗകര്യങ്ങൾ ഉറപ്പാക്കിയ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് കോളേജുകളിൽ ഇക്കൊല്ലം തന്നെ പുതുതലമുറ കോഴ്സുകൾ അനുവദിക്കുമെന്നും ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ ഓൺലൈൻ അദ്ധ്യാപക പരിശീലനം ഉദ്ഘാടനം ചെയ്ത് മന്ത്രി പറഞ്ഞു. 'ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഓൺലൈൻ വിദ്യഭ്യാസം' എന്ന വിഷയത്തിൽ 2500 അധ്യാപകർക്കാണ് പരിശീലനം നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |