കൊച്ചി: സംസ്ഥാനത്ത് കൊവിഡ് പടർന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സമരങ്ങൾ നിരോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കൊവിഡ് ചട്ടങ്ങൾ ലംഘിച്ച് സമരം നടത്തുന്ന രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ച് ഹർജി പരിഗണിക്കും.
മിക്ക സ്ഥലങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഈ സാഹചര്യത്തിൽ രോഗം പടർന്നുപിടിച്ചാൽ അത് സമൂഹവ്യാപനത്തിലേക്ക് നയിക്കാൻ സാദ്ധ്യതയേറെയാണെന്നും ഹർജിക്കാർ ചൂണ്ടിക്കാണിക്കുന്നു.
കൂടാതെ സംസ്ഥാനത്ത് ഉറവിടമറിയാത്ത കൊവിഡ് ബാധിതരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാതെയും, മാസ്‌ക് ധരിക്കാതെയമൊക്കെ പ്രവർത്തകർ പൊതുനിരത്തിലിറങ്ങിയാൽ കൊവിഡ് വ്യാപനം കൂടാൻ കാരണമാകുമെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |