തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗം സ്ഥിരീകരിച്ചത് 608 പേർക്ക്. തിരുവനന്തപുരത്ത് മാത്രം 201 രോഗികളുമുണ്ട്. ജില്ലയിൽ 158 സമ്പർക്കരോഗികളാണുള്ളത്. രോഗികളിൽ 130 പേർ വിദേശത്തുനിന്നും 68 പേർ ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തിയവരാണ്.
396 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ആരോഗ്യ പ്രവർത്തകർ 8. ബി.എസ്.എഫ് ജവാന്മാർ ഒന്ന്, ഐ.ടി.ബി.പി രണ്ട്, സി.ഐ.എസ്.എഫ് രണ്ട് എന്നിങ്ങനെയും രോഗബാധിതരുണ്ട്. സമ്പർക്കത്തിലൂടെ രോഗം വന്ന 26 പേരുടെ രോഗത്തിന്റെ ഉറവിടം അറിവായിട്ടില്ല. ഇന്ന് 183 പേർ രോഗമുക്തി നേടിയിട്ടുണ്ട്.
തിരുവനന്തപുരം 201, എറണാകുളം 70, മലപ്പുറം 58, കോഴിക്കോട് 58, കാസർകോട് 44, തൃശൂർ 42, ആലപ്പുഴ 34, പാലക്കാടു 26, കോട്ടയം 25, കൊല്ലം 23, വയനാട് 12, കണ്ണൂർ 12, പത്തനംതിട്ട 3 എന്നിങ്ങനെയാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവായവരുടെ കണക്ക്. സ്ഥിതി ആശങ്കാജനകമെന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് തന്റെ വാർത്താ സമ്മേളനം ആരംഭിച്ചത്.
സംസ്ഥാനത്ത് രോഗത്തിന്റെ അടുത്ത ഘട്ടം സമൂഹ വ്യാപനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. രോഗം ഭേദമായവരുടെ കണക്കുകൾ ഇനി പറയുന്നു. പാലക്കാട് 49, മലപ്പുറം 9, കോഴിക്കോട് 21, കണ്ണൂർ 49, കാസർകോട് 5, തിരുവനന്തപുരം 15, കൊല്ലം 2, ആലപ്പുഴ 17, കോട്ടയം 5, തൃശൂർ 9. കേരളത്തിലെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 227 ആയി ഉയർന്നിട്ടുമുണ്ട്. സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 14, 227 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്.
നിലവിൽ 1,80,594 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്ന് 720 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്. നിലവില്‍ സംസ്ഥാനത്ത് രോഗം മൂലം ചികിത്സയിലിരിക്കുന്നത് 4,454 പേരാണ്. ആകെ 2,52,302 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. 7,745 സാമ്പിളുകളുടെ ഫലം വരാനുണ്ട്. 4,376 പേര്‍ ആശുപത്രികളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതുവരെ കേരളത്തിൽ രോഗം സ്ഥിരീകരിച്ചത് 8930 പേര്‍ക്കാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |